തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഇന്നലെ പവന് 103,000 രൂപയും ഗ്രാമിന് 12,875 രൂപയുമായിരുന്നു.അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻവർധനവാണുണ്ടായത്. ഗ്രാമിന് 287 രൂപയും കിലോഗ്രാമിന് 2,87,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 275 രൂപയായിരുന്നു. അന്താരാഷ്ട വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
സ്വർണവിലയിൽ വൻകുതിപ്പ്;ഇന്നത്തെ സ്വർണ വില
previous post