ബെംഗളൂരു:കർണാടകത്തിൽ തണുപ്പ് വീണ്ടും കടുക്കുന്നു. ശീതക്കാറ്റ് വീശുന്ന തിനാൽ താപനിലയിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം. ബീദറിലാണ് തണുപ്പ് ഏറ്റവും കടുത്തിരിക്കുന്നത്. ഞായറാഴ്ച ഇവിടെ രേഖപ്പെടു ത്തിയ കുറഞ്ഞ താപനില 7.4 ഡിഗ്രിയാണ്. തിങ്കളാഴ്ചയും താ പനില കുറയാൻ സാധ്യതയു ണ്ടെന്ന് കർണാടക സംസ്ഥാന പ്രകൃതിദുരന്ത നിരീക്ഷണകേ ന്ദ്രം അറിയിച്ചു.വിജയപുര ജില്ലയിൽ 10.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ബെളഗാ വിയിലും കലബുറഗിയിലും 11ഡിഗ്രിയും ഉത്തര കന്നഡയിൽ 11.6 ഡിഗ്രിയും ധാർവാഡിൽ 12.1 ഡിഗ്രിയും ബാഗൽകോട്ട് 12.7 ഡിഗ്രിയും വിജയനഗരയി ലും യാദ്ഗിറിലും 13.3 ഡിഗ്രിയും ചിക്കബല്ലാപുരയിൽ 13.9 ഡി ഗ്രിയുമാണ് കുറഞ്ഞ താപനില.
ബെംഗളൂരു റൂറലിൽ 15.1 ഡി ഗ്രിയും ബെംഗളൂരു അർബൻ മേഖലയിൽ 15.8 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.ബെംഗളൂരുവിൽ മൂടൽമഞ്ഞ് രാത്രിയിലും പുലർച്ചെയും ഗതാഗതം ദുഷ്ക്കരമാക്കി. മഞ്ഞ് കടുത്തതിനാൽ രാവിലെയു ള്ള വിമാന സർവീസുകൾ താ മസിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. ടെ തീരപ്രദേശങ്ങ ളിൽ തണുപ്പ് അധികം ബാധി ച്ചിട്ടില്ല. ഉഡുപ്പിയിൽ 19.7 ഡിഗ്രി യും ദക്ഷിണ കന്നഡയിൽ 20.7 ഡിഗ്രി സെൽഷ്യസുമാണ് ഏറ്റ വും കുറഞ്ഞ താപനില.