ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തില്‍ അഞ്ചു മരണം. 40ഓളം േപരെ കാണാതായതാണ് വിവരം.ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടം.
മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ എട്ടു വീടുകള്‍ തകര്‍ന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വ്യോമസേന ഹെലികോപ്ടറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.ദിവസങ്ങളായി ജമ്മു പ്രദേശത്ത് കനത്ത മഴയാണ്. ഇൗ മാസം അവസാനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.