പത്തനംതിട്ട: അടൂരിൽ വീടുപണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിൻറേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്നജനൽ കട്ടളയാണ് അബദ്ധത്തിൽദ്രുപതിൻറെ ശരീരത്തിലേയ്ക്ക് വീണത്.തലയ്ക്കാണ് പരുക്കേറ്റത്. ഉടൻഅടൂരിലെ സ്വകാര്യ ആശുപത്രയിൽഎത്തിച്ചെങ്കിലും മരിച്ചു. കോന്നിതാലൂക്ക് ആശുപത്രിയിൽപോസ്റ്റ്മോർട്ടത്തിനു ശേഷംവൈകുന്നേരത്തോടെ മൃതദേഹംവീട്ടിൽ എത്തിച്ചു. അടൂർ ഹോളിഏഞ്ചൽസ് സ്കൂകൂളിലെ ആറാം ക്ലാസ്വിദ്യാർഥിയായ അദ്വൈതാണ്സഹോദരൻ. ദ്രുപതിൻറെ സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച നടക്കും.
വീടുപണിക്കു വേണ്ടി സൂക്ഷിച്ച ജനൽ പാളി ദേഹത്തേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം
previous post