Home covid19 ഇനിമുതല്‍ കേരളത്തിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ തിരുത്താം

ഇനിമുതല്‍ കേരളത്തിൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ തിരുത്താം

by admin

കൊവിഡ്-19 വാക്‌സിനേഷന്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച്‌ നമ്ബരും തീയതിയും ഉള്‍പ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച്‌ നമ്ബരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച്‌ നമ്ബരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്.

ഇതുകൂടാതെ പല കാരണങ്ങള്‍ കൊണ്ട് കൊവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് തെറ്റ് തിരുത്താനും സാധിക്കുന്നതാണ്. സര്‍ട്ടിഫിക്കറ്റിലെ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group