ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിൽ കല്ലേന അഗ്രഹാര മുതൽ താവരക്കരെ വരെയുള്ള (7.5 കിലോമീറ്റർ) ഇടനാഴിയിൽ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഇന്ന് ആരംഭിക്കും. പാതയിൽ സർവീസ് ആരംഭിക്കുന്നതിൻ്റെ മുന്നോടിയായുള്ള പ്രവൃത്തികളിലെ പ്രാധാന ചുവട് വെയ്പ്പാണിത്. പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) കഴിഞ്ഞ മാസം പുറത്തിറക്കിയ ആറു കോച്ചുള്ള ട്രെയിനാണു പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. ഏപ്രിൽ പകുതിയോടെ പരീക്ഷണ ഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽഉൾപ്പെട്ട ഇടനാഴിയാണ് പിങ്ക് ലൈൻ.കാലേന അഗ്രഹാരമുതൽനാഗവാരവരെ 21.3 കിലോമീറ്ററാണ്ഇതിന്റെ മൊത്തം ദൈർഘ്യം. ഇതിൽ13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5കിലോമീറ്റർ ആകാശപാതയുമാണ്.എംജി റോഡ്, ശിവാജിനഗർ,ബെംഗളൂരു കൻ്റോൺമെൻ്റ് തുടങ്ങിനഗരത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ്പാത കടന്നുപോകുന്നത്. താവരക്കരെമുതൽ നാഗവാര വരെയുള്ള 13.8കിലോമീറ്റർ തുരങ്കപാതയാണ്. നമ്മമെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയതുരങ്കപാത കൂടിയാണിത്.