ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും.നിലവില്‍ ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍ നിന്നും പുറപ്പെടുന്ന കെഎസ്‌ആർ ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (12677) ഈമാസം 17 മുതല്‍ മാർച്ച് 11 വരെ ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളം ജംക്‌ഷൻ-കെഎസ്‌ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 16 മുതല്‍ മാർച്ച് 10 വരെ രാത്രി 8.14ന് കന്റോണ്‍മെന്റില്‍ സർവീസ് അവസാനിപ്പിക്കും.മംഗളൂരു വഴിയുള്ള കെഎസ്‌ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) 17 മുതല്‍ മാർച്ച് 11 വരെ രാത്രി 8നു ബയ്യപ്പനഹള്ളി എസ്‌എംവിടിയില്‍ നിന്നു പുറപ്പെടും.
കണ്ണൂർ-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് (16512) 16 മുതല്‍ മാർച്ച് 10 വരെ രാവിലെ 7.45നു ബയ്യപ്പനഹള്ളി എസ്‌എംവിടി ടെർമിനലില്‍ സർവീസ് അവസാനിപ്പിക്കും.കെഎസ്‌ആർ ബെംഗളൂരു സ്റ്റേഷന്റെ പിറ്റ് ലൈൻ പ്രവൃത്തികളുടെ ഭാഗമായാണ് ഇരു ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ ജനുവരി 15 വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്.