Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു മെട്രോ കൂടുതല്‍ ഉയരങ്ങളിലേക്ക്; 200 കിലോമീറ്ററില്‍ അധികം പുതിയ ഇടനാഴികള്‍, വരുന്നു വൻ പദ്ധതികള്‍

ബെംഗളൂരു മെട്രോ കൂടുതല്‍ ഉയരങ്ങളിലേക്ക്; 200 കിലോമീറ്ററില്‍ അധികം പുതിയ ഇടനാഴികള്‍, വരുന്നു വൻ പദ്ധതികള്‍

by admin

ബെംഗളൂരു: പുതുവർഷം പുതിയ പദ്ധതികളുമായി മെട്രോ റെയില്‍ രംഗത്ത് വരികയാണ്. ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) 200 കിലോമീറ്ററിലധികം പുതിയ മെട്രോ ഇടനാഴികള്‍ക്കായുള്ള സാധ്യത പഠനങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍.ഈ വർഷം അവസാനത്തോടെ നമ്മ മെട്രോയുടെ ശൃംഖലയില്‍ 41 കിലോമീറ്റർ കൂടി ചേർത്ത് മൊത്തം നീളം 137 കിലോമീറ്ററായി ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.ബിഎംആർസിഎല്‍ അഡ്വൈസർ (സിവില്‍) അഭയ് കുമാർ റായാണ് മെട്രോ നടത്താനിരിക്കുന്ന വമ്ബൻ മാറ്റങ്ങളെ കുറിച്ച്‌ അറിയിച്ചിരിക്കുന്നത്. 41 കിലോമീറ്റർ വികസനം 2026-ഓടെ പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു. 2027-ല്‍ 38 കിലോമീറ്റർ കൂടി ചേർത്ത് ശൃംഖലയുടെ ആകെ ദൂരം അടുത്ത വർഷം അവസാനത്തോടെ 175 കിലോമീറ്ററായി ഉയർത്തും.’ഞങ്ങള്‍ ഫേസ് 3 (44 കി.മീ) യുമായി മുന്നോട്ട് പോകുന്നു. ഫേസ് 3എ (36 കി.മീ) യുടെ ഡിപിആറുകള്‍ തയ്യാറാണ്, അനുമതിക്കായി പരിശോധനയിലാണ്. ബെംഗളൂരുവിന്റെ ദീർഘകാല യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 200 കിലോമീറ്ററിലധികം പുതിയ ഇടനാഴികളും ഞങ്ങള്‍ പഠിച്ചു വരികയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അതുകൊണ്ട് തീർന്നില്ല, നമ്മ മെട്രോ 2027 അവസാനത്തോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസനങ്ങള്‍ക്ക് പുറമെ, ട്രെയിൻ പ്രവർത്തനങ്ങളില്‍ 30 ശതമാനം അധികം ഊർജ്ജ ലാഭം നല്‍കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള മെട്രോ കാര്യക്ഷമതാ സാങ്കേതിക വിദ്യകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.ബെംഗളൂരു ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (ബിസിഐസി), ദി എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്‌റ്റിറ്റ്യൂട്ട് (ടെറി) എന്നിവ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖർ ഈ നിർണായക പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് മെട്രോ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചത്.ജലക്ഷാമം, ഏകീകരിക്കാത്ത ഗതാഗതം, ദുർബലമായ ആവാസവ്യവസ്ഥാ ബഫറുകള്‍, പൗരന്മാരുടെ മനോഭാവത്തിലെ സാവധാനത്തിലുള്ള മാറ്റം തുടങ്ങിയ ബെംഗളൂരുവിലെ നഗര വെല്ലുവിളികളെക്കുറിച്ചും ഈ യോഗത്തില്‍ ചർച്ച നടന്നിരുന്നു. നഗരം കാലങ്ങളായി കാത്തിരിക്കുന്ന മതങ്ങളിലേക്ക് വെളിച്ചം വീശുന്ന ചർച്ചകളില്‍ ഇവിടെ നടന്നത്.ബെംഗളൂരുവിലെ വ്യാവസായിക, കോർപ്പറേറ്റ് മേഖലകളില്‍ സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും ഹരിത കെട്ടിടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിഐസിയും ഗ്രിഹ കൗണ്‍സിലും ദീർഘകാല സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇത് നഗരത്തിന്റെ സുസ്ഥിര വികസനത്തിന് ഇന്ധനം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനിടെ ഹൊസഹള്ളി മുതല്‍ കടബഗെരെ ക്രോസ് വരെ 12.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു മെട്രോയുടെ ഓറഞ്ച് ലൈന്‍ ഇടനാഴിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ റൂട്ടില്‍ ഒന്‍പത് സ്‌റ്റേഷനുകള്‍ ഉണ്ട്. ഡബിള്‍ ഡെക്കര്‍ ഡിസൈനിലാണ് ഇത് ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍ ആറു മാസത്തിനുള്ളില്‍ ക്ഷണിക്കുമെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group