ബെംഗളൂരു : നഗരത്തില്‍ പേ-ആൻഡ്-പാർക്ക് സംവിധാനം പുനഃസ്ഥാപിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) . ആറ് പാക്കേജുകളിലായി 23 ഇടനാഴികളില്‍ ടെൻഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്, സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റും (CBD) ഇതില്‍ ഉള്‍പ്പെടുന്നു.ട്രാഫിക് തിരക്ക് കുറയ്ക്കുക, അനധികൃത പാർക്കിംഗ് തടയുക, വാർഷിക വരുമാനം വർദ്ധിപ്പിക്കുക എന്നിവയാണ് ജിബിഎയുടെ ലക്ഷ്യങ്ങള്‍.ഈ 23 ഇടനാഴികളില്‍ നിന്ന് പ്രതിവർഷം 16 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു.ആദ്യഘട്ടത്തില്‍ ബെംഗളൂരു സെൻട്രല്‍, വെസ്റ്റ്, സൗത്ത് സിറ്റി കോർപ്പറേഷനുകളില്‍ ഈ സംവിധാനം നടപ്പാക്കും. പിന്നീട് നഗരത്തിലുടനീളം ഇത് വ്യാപിപ്പിക്കുമെന്ന് ജിബിഎ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു അറിയിച്ചു. ‘ടെൻഡറുകള്‍ ശനിയാഴ്ച തുറക്കും. എം.ജി. റോഡില്‍ ഈ സംവിധാനം ഇതിനോടകം നിലവിലുണ്ട്’,എം. മഹേശ്വർ റാവു വ്യക്തമാക്കി.’ടെൻഡറുകള്‍ നല്‍കിക്കഴിഞ്ഞാല്‍ സെന്റ് ജോണ്‍സ് റോഡ്, ചർച്ച് സ്ട്രീറ്റ്, ടാങ്ക് ബണ്ട് റോഡ്, കൊമേഴ്സ്യല്‍ സ്ട്രീറ്റ്, മെയിൻ ഗാർഡ് റോഡ്, ശങ്കർ മഠം, പമ്ബ മഹാകവി റോഡ്, ഡിക്കിൻസണ്‍ റോഡ്, ബിവികെ അയ്യങ്കാർ റോഡ്, വസവി റോഡ്, വാണി വിലാസ് റോഡ്, കനകപുര ഡയഗണല്‍ റോഡ്, പ്ലാനറ്റേറിയം, മില്ലേഴ്സ് റോഡ്, പാട്ടലംമ, മരിയപ്പ റോഡ് എന്നിവിടങ്ങളിലും പേ-ആൻഡ്-പാർക്ക് സംവിധാനം നിലവില്‍ വരും’, റാവു കൂട്ടിച്ചേർത്തു. വരുമാനത്തിനപ്പുറം ഓണ്‍ലൈൻ പാർക്കിംഗ് സ്ലോട്ടുകളും ലഭ്യമാകും. ഫീസ് ശേഖരണ ചുമതല സ്വകാര്യ ഓപ്പറേറ്റർമാർക്കാണ്. കാറുകള്‍ക്ക് മണിക്കൂറിന് 30 രൂപ, പ്രതിദിനം 150 രൂപ; ഇരുചക്രവാഹനങ്ങള്‍ക്ക് മണിക്കൂറിന് 15 രൂപ, പ്രതിദിനം 75 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. പാർക്കിംഗ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തികെംപഗൗഡ ഇന്റർനാഷണല്‍ എയർപോർട്ടിലെ പുതിയ പാർക്കിംഗ്, പിക്കപ്പ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താൻ ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡിന് (BIAL) സർക്കാർ നിർദ്ദേശം നല്‍കി. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനായി വാഹനങ്ങള്‍ അറൈവല്‍ ഗേറ്റുകള്‍ വരെ എത്താൻ അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. യാത്രക്കാരില്‍ നിന്നുള്ള വ്യാപക പരാതികളെ തുടർന്നാണ് നടപടി.ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റങ്ങള്‍ നിലവില്‍ വരും. ബിയാലിൻ്റെ തീരുമാനത്തില്‍ സംസ്ഥാന സർക്കാരിന് തൃപ്തിയുണ്ട്, ചർച്ചകളെത്തുടർന്ന് ചില മാറ്റങ്ങള്‍ അംഗീകരിച്ചു.
യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങള്‍ P4-ല്‍ പാർക്ക് ചെയ്യാൻ സമ്മതിച്ചെങ്കിലും, വാഹനങ്ങള്‍ അറൈവല്‍ ഗേറ്റുകളിലേക്ക് എത്തണം. യാത്രക്കാർ പാർക്കിംഗ് സ്ഥലത്തേക്ക് നടക്കേണ്ടി വരരുത്’, ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞു. നേരത്തെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങളെ അറൈവല്‍ ഗേറ്റുകളില്‍ നിന്ന് നിയന്ത്രിച്ചതെന്നാണ് ബിയാല്‍ വിശദീകരിച്ചത്. ഒരേ സമയം ഏകദേശം 100 കാറുകള്‍ അറൈവല്‍ ഏരിയയിലേക്ക് പ്രവേശിക്കുകയും യാത്രക്കാരെ കയറ്റിക്കഴിഞ്ഞാല്‍ പുറത്തുപോകാൻ 10 മിനിറ്റ് വരെ സമയമെടുക്കുകയും ചെയ്തിരുന്നുവെന്നും ബിയാല്‍ പറഞ്ഞിരുന്നുയാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനോട് (KSTDC) ടെർമിനല്‍ 1-ലെ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനക്ഷമമാക്കാനും സർക്കാർ ആവശ്യപ്പെട്ടതായി ശാലിനി പറഞ്ഞു. മഞ്ഞബോർഡ് വാഹന ഓപ്പറേറ്റർമാരും ടാക്സി ഡ്രൈവർമാരും ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ച്, രജിസ്ട്രേഷൻ നടപടിക്രമങ്ങള്‍ ലളിതമാക്കാൻ കെഎസ്ടിഡിസിക്ക് ദ്ദേശം നല്‍കിയതായും ചീഫ് സെക്രട്ടറി അറിയിച്ചു. “എല്ലാ സേവന ദാതാക്കള്‍ക്കും തുല്യത ഉറപ്പാക്കാൻ ഞാൻ BIAL-നോടും KSTDC മാനേജിംഗ് ഡയറക്ടറോടും സംസാരിച്ചു,” അവർ കൂട്ടിച്ചേർത്തു.