ബെംഗളൂരു കേരള നിയമസഭ പാസാക്കിയ മലയാളഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാക്കു ന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിൻ്റെ പ്രതിനിധിസംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ നേതൃ ത്വത്തിലാകും സന്ദർശനം. കന്നഡ-സാം സാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്.മലയാളത്തെ കേരളത്തിന്റെ ഔദ്യോ ഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിൻ്റെ സമസ്ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറ പ്പാക്കുക, മലയാളത്തിൻ്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാ ലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യ മിട്ടാണ് ബിൽ കൊണ്ടുവന്നത്.
കേരളത്തിലെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ നിർ ബന്ധിത ഒന്നാംഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർ ത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂളു കളിൽ ഇത് പ്രശ്നമുണ്ടാക്കുമെന്നാണ് ആക്ഷേപം.കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു. 210 കന്നഡ സ്കൂളു കൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർ ത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.ഇവരുടെമേൽ മലയാളം അടിച്ചേൽപ്പി ക്കുന്നതാണ് കേരളത്തിൻ്റെ പുതിയ ബി ല്ലെന്നും വിമർശിക്കുന്നു.നിയമസഭപാസാക്കിയെങ്കി ലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അം ഗീകാരം നൽകിയിട്ടില്ല. അംഗീകാ രം നൽകരുതെന്നാവശ്യപ്പെട്ട് കർ ണാടക ബോർഡർ ഏരിയാ ഡിവല പ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗവർണറെ കണ്ട് നിവേദനം നൽകി യിരുന്നു.ഇതിനുപിന്നാലെ പിണറായി വിജ യൻ സർക്കാരിനെ വിമർശിച്ച് കർണാ ടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെ ത്തി. ബിൽ പിൻവലിച്ച് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവ ശ്യപ്പെട്ടു. കേരളസർക്കാരിനോടുള്ള എതിർപ്പറിയിച്ച് ഭരണ-പ്രതിപക്ഷ ഭേ ദമില്ലാതെ നേതാക്കളും രംഗത്തെത്തി.