Home തിരഞ്ഞെടുത്ത വാർത്തകൾ പ്രായമായിട്ടും വിവാഹാലോചന നടത്തിയില്ല; 36കാരൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

പ്രായമായിട്ടും വിവാഹാലോചന നടത്തിയില്ല; 36കാരൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

by admin

ബെംഗളൂരു: വിവാഹോലചനനടത്താത്തിൻ്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ നിംഗരാജ കൊലപ്പെടുത്തിയത്. രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ 36കാരനായ മകൻ കമ്പികൊണ്ട് അടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രായമായിട്ടും തനിക്കുവേണ്ടി വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിൻ്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

കൊലപാതകത്തിന് തൊട്ടുമുൻദിവസങ്ങളിലും ഈ വിഷയത്തിൽ നിംഗരാജ വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു. എന്നാൽ നിംഗരാജ ജോലിയൊന്നും ചെയ്യാതെ അലസനായി ജീവിക്കുന്നതിനെ സന്നനിഗപ്പ ചോദ്യംചെയ്‌തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ തയ്യാറായില്ല.സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ നിംഗരാജയുടെ മൂത്തസഹോദരനാണ് കൊലപാതകവിവരം പോലീസിനെ അറിയിച്ചത്. ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group