ബെംഗളൂരു: ബെളഗാവിയിലെബൈൽഹൊംഗലിനടുത്ത് മര കുംഭി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലുണ്ടായ അപകടത്തിൽ മരണം ഏഴായി. ഫാക്ടറിയിലെ ബോയ്ലറിന്റെ വാൽവ് കൺട്രോൾ മാറ്റിസ്ഥാ പിക്കുന്നതിനിടയിൽ തിളച്ച കരി മ്പിൻ ജ്യൂസ് ദേഹത്തുവീണ് പൊ ള്ളലേറ്റാണ് മരണം. മൂന്ന് പേർ ബുധനാഴ്ച മരിച്ചിരുന്നു. നാലു പേർ ചികിത്സക്കിടെ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരു ന്നു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.തൊഴിലാളികളാണ് അപകട ത്തിനിരയായത്. ബാഗൽകോട്ട് ജംഖണ്ഡി സ്വദേശികളായ അക്ഷ യ് സുഭാഷ് തൊപാടെ(45), ബൈൽഹൊംഗൽ സ്വദേശി ദീപക് നാഗപ്പ മുനവല്ലി (31), ഖാ നാപുര ചിക്കമുനവല്ലി സ്വദേ ശി സുദർശൻ ബനൊഷി (25) എന്നിവരാണ് ബുധനാഴ്ച മരി ച്ചത്. ഗോഗക് സ്വദേശി ഭരതേ ഷ് ബാസപ്പ സർവാദി (26), ബാ ഗൽകോട്ട് മർഗുഡി സ്വദേശി ഗുരുപാദപ്പ ബീരപ്പ തമ്മണ്ണവർ(38), ബൈൽഹൊംഗൽ ആരവ ല്ലി സ്വദേശി മഞ്ജുനാഥ് മടിവാള പ്പ കജ്ഗർ (28), ഹുലിക സ്വദേ ശി മഞ്ജുനാഥ് ഗോപാൽ ദെർ ദൽ (31) എന്നിവരാണ് വ്യാഴാ ഴ്ച മരിച്ചത്.
സംഭവത്തിൽ ഫാക്ടറിയിലെ മൂന്ന് ഓഫീസർമാരുടെ പേരിൽ കേസെടുത്തതായി ബെളഗാവി പോലീസ് സൂപ്രണ്ട് കെ.രാമരാ ജൻ പറഞ്ഞു. അപകടമുണ്ടാക്കു ന്ന തരത്തിൽ നിരുത്തരവാദിത്വ പരമായ രീതിയിൽ പെരുമാറിയ തിനാണ് കേസ്.