ശബരിമല : മകരവിളക്ക് ഉത്സവത്തിന് തിരക്കേറിയ സാഹചര്യത്തിൽ 12 മുതൽ സ്പോട്ട് ബുക്കിങ് ഉണ്ടാവില്ല. 10 മുതൽ വെർച്വൽ ക്യൂവിന് നിയന്ത്രണം ഏർപ്പെടുത്തും. വെർച്വൽ ബുക്കിങ് ചെയ്യാത്ത ആരെയും പമ്പയിൽനിന്ന് സന്നിധാ നത്തേക്ക് കടത്തിവിടില്ല. 12, 14 തീയതികളിൽ എല്ലാ ബുക്കിങ്ങിനും പൂർണ നിയന്ത്രണം ഏർ പ്പെടുത്തുമെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മെന്ന് ദേവ ഓഫീസർ ഒ.ജി. ബിജു പറഞ്ഞു. മകരവിളക്ക് അടുത്തുവ രുന്ന സാഹചര്യത്തിൽ സന്നിധാനത്ത് എത്തു ന്ന തീർഥാടകർ ദർശനവും അഭിഷേകവും നടത്തി ഇറങ്ങണ മെന്നും അദ്ദേഹം പറഞ്ഞു. 20-ന് രാവിലെ 6.30-ന് നടയടയ്ക്കും.