Home കേരളം സ്വര്‍ണവില കുറഞ്ഞു;ഇന്നത്തെ സ്വർണ വില

സ്വര്‍ണവില കുറഞ്ഞു;ഇന്നത്തെ സ്വർണ വില

by admin

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം വലിയ ഇടിവ്. രാജ്യാന്തര തലത്തില്‍ വില കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണ് സ്വര്‍ണവില ഇടിയാന്‍ കാരണം.ഇതേ സാഹചര്യം വിപണിയില്‍ നിലനിന്നാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും. വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും വിപണിയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.സ്വര്‍ണവില കുത്തനെ കുറയും, ഇക്കാര്യം സംഭവിച്ചാല്‍ മാത്രം; മുമ്ബ് 2 തവണ സ്വര്‍ണം വന്‍ വീഴ്ച നേരിട്ടു വെനസ്വേലിയില്‍ നിന്ന് 50 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിപണി വിലയില്‍ വാങ്ങുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല.

അമേരിക്ക ലക്ഷ്യമിട്ടതും ഇതുതന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്യങ്ങള്‍ സമാധാനത്തിലേക്ക് നീങ്ങുന്നു എന്ന വിവരം വന്നതോടെയാണ് വിപണിയില്‍ ശാന്തത വന്നതും ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും വില കുറഞ്ഞതും.ആഗോള വിപണിയില്‍ രാവിലെ സ്വര്‍ണത്തിന് 4480 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം പിന്നീട് താഴുകയായിരുന്നു. ഉച്ചയോടെ വില 4450ലേക്ക് എത്തി. ഇതാണ് കേരളത്തിലും വില കുറയാന്‍ കാരണം. മാത്രമല്ല, രൂപയുടെ മൂല്യം അല്‍പ്പംകൂടി മെച്ചപ്പെട്ടു. ഡോളറിനെതിരെ 89.95 എന്ന നിരക്കിലേക്ക് രൂപ മെച്ചപ്പെട്ടതാണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം.ഇന്ന് രാവിലെ കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില22 കാരറ്റ് ഗ്രാം 12785, പവന്‍ 102280 18 കാരറ്റ് ഗ്രാം 10510, പവന്‍ 8408014 കാരറ്റ് ഗ്രാം 8185, പവന്‍ 654809 കാരറ്റ് ഗ്രാം 5280, പവന്‍ 42240ഉച്ചയ്ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റം22 കാരറ്റ് ഗ്രാം 12675, പവന്‍ 101400 18 കാരറ്റ് ഗ്രാം 10420, പവന്‍ 8336014 കാരറ്റ് ഗ്രാം 8115, പവന്‍ 649209 കാരറ്റ് ഗ്രാം 5235, പവന്‍ 41880ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞു. ഗ്രാമിന് രാവിലെ 60 രൂപ ഉയര്‍ന്നിരുന്നു എങ്കില്‍ ഉച്ചയ്ക്ക് 110 രൂപ കുറഞ്ഞു. വിപണിയിലെ പുതിയ മാറ്റം തുടരുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പ്രവചിക്കാന്‍ പറ്റാത്ത വിപണി സാഹചര്യമാണ് നിലനില്‍ക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group