ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളിൽ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, നോൺ എസി സ്ലീപ്പർ, നോൺ എസി രാജഹംസ സർവീസുകൾക്കാണ് കഴിഞ്ഞ ദിവസം മുതൽ നിരക്കിളവു പ്രഖ്യാപിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണു നിരക്കിളവ് ലഭ്യമാവുക.
മാർച്ച് അവസാനം വരെ ഇത് തുടരും. അതേസമയം വാരാന്ത്യങ്ങളിലെ പതിവു സർവീസുകളിലും സ്പെഷൽ ബസുകളിലും നിരക്കിളവ് ബാധകമല്ല.ബെംഗളുരുവിൽ നിന്ന് കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമേ എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും നിരക്കിളവ് ഉണ്ട്.