Home തിരഞ്ഞെടുത്ത വാർത്തകൾ ഈ വര്‍ഷം ബെംഗളൂരുവിന് ഇരട്ടി സന്തോഷം; നമ്മ മെട്രോ പിങ്ക് ബ്ലൂ ലൈനുകള്‍ തുറന്നുകൊടുക്കും

ഈ വര്‍ഷം ബെംഗളൂരുവിന് ഇരട്ടി സന്തോഷം; നമ്മ മെട്രോ പിങ്ക് ബ്ലൂ ലൈനുകള്‍ തുറന്നുകൊടുക്കും

by admin

ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വലയുന്നവര്‍ക്ക് വലിയ ആശ്വാസമാണ് നമ്മ മെട്രോ. സാധാരണക്കാര്‍ മുതല്‍ ഐടി പ്രൊഫഷണലുകള്‍ വരെ ദിനംപത്രി മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്.റോഡില്‍ മണിക്കൂറുകള്‍ സമയം പാഴാക്കാതെ ഓഫീസിലും മറ്റും എളുപ്പം എത്തിച്ചേരാന്‍ കഴിയുമെന്നതിനാല്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് എന്നും മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഐടി മേഖലകളിലേക്ക് ഉള്‍പ്പെടെ കണക്ടിവിറ്റി നീട്ടിയതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.അതേസമയം, യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച്‌ സര്‍വീസുകള്‍ ഇല്ല എന്നതാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുതുവര്‍ഷത്തില്‍ ഇതിന് പരിഹാരമുണ്ടാക്കുന്നതിനൊപ്പം കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് മെട്രോ അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്.നിലവില്‍ പ്രവര്‍ത്തനക്ഷമമായ ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകള്‍ക്ക് പുറമേ ഈ വര്‍ഷം ബെംഗളൂരു മെട്രോ ശൃംഖലയിലേക്ക് പിങ്ക്, ബ്ലൂ ലൈനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. പിങ്ക് ലൈനിന്റെ ഭാഗമായ എലിവേറ്റഡ് പാത മെയ് മാസത്തില്‍ യാത്രക്കാര്‍ക്കായി തുറക്കും. കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എലിവേറ്റഡ് പാതയില്‍ ആറ് സ്റ്റേഷനുകളുണ്ടാകും.തുടര്‍ന്ന് തവരേക്കരെ മുതല്‍ നാഗവാര വരെയുള്ള ഭൂഗര്‍ഭ പാത നവംബറോടെ പ്രവര്‍ത്തനം ആരംഭിക്കും. 12 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. പിങ്ക് ലൈനില്‍ ഡ്രൈവറില്ലാ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഇതിനാവശ്യമായ ട്രെയിനുകള്‍ നിര്‍മാണ കമ്ബനിയായ ബിഇഎംഎല്‍ ഇതിനകം കൈമാറിക്കഴിഞ്ഞു.ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടമായ സില്‍ക്ക് ബോര്‍ഡ് മുതല്‍ കെആര്‍ പുരം വരെയുള്ള പാത ഡിസംബറോടെ ആരംഭിക്കും. 17.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ 13 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. പിന്നീട് ഈ പാത 58.19 കിലോമീറ്ററായി നീട്ടും. ആദ്യ ഘട്ടം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്ബോള്‍ രണ്ടാം ഘട്ടം 2027 ല്‍ പൂര്‍ത്തീകരിച്ച്‌ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ ബെംഗളൂരുവിലെ പ്രധാനപ്പെട്ട ഐടി, വാണിജ്യ, റെസിഡന്‍ഷ്യല്‍ മേഖലകളിലുടനീളം മെട്രോ കണക്റ്റിവിറ്റി വര്‍ധിക്കും. ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാകും. ഈ മേഖലകളിലെ ഗതാഗതക്കുരുക്കും ഗണ്യമായി കുറയ്ക്കാന്‍ കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group