ചെന്നൈ :തമിഴ്‌നാട്ടിൽ 10 ലക്ഷം കോളേജ് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് വിതരണംചെയ്യുന്ന ചടങ്ങ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു. നന്ദപ്പാക്കം ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ഇത് ശാസ്ത്ര-സാങ്കേതിക യുഗമാണെന്നും കൂടുതൽ വിജ്ഞാനം നേടുന്നതിലൂടെ സംസ്ഥാനത്തിനും രാജ്യത്തിനും കൂടുതൽ ഉയരത്തിലെത്താനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശാസ്ത്രമേഖലയിൽ പഠിച്ചവർക്ക് ഏറ്റവും കൂടുതൽ പേർക്ക് തൊഴിലവസരം ലഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ തമിഴ്‌നാടിന് വൻ മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും ഐടി കമ്പനികളുടെ ആസ്ഥാനമാക്കി സംസ്ഥാനത്തെ മാറ്റാനും കഴിഞ്ഞിട്ടുണ്ട്.
1996 മുതൽ തന്നെ ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ വിദേശ ഐടി കമ്പനികൾ സംസ്ഥാനത്ത് നിക്ഷേപമിറക്കിയതിലൂടെ തമിഴ്‌നാടിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നേറാൻ കഴിയും. ലക്ഷകണക്കിനാളുകളാണ് ഐടി മേഖലയിൽ ജോലിചെയ്യുന്നത്.മുഖ്യമന്ത്രി പറഞ്ഞു. ഈ മേഖലയിൽ കൂടുതൽ മുന്നേറാനും മികച്ച സാങ്കേതിക വിദഗ്ധരെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കംപ്യൂട്ടർ വിതരണംചെയ്യുന്നത്. സർക്കാർ 20 ലക്ഷം കോളേജ് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണംചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.ഇതിന് മുൻപ് 10 ലക്ഷം ലാപ്‌ടോപ്പുകൾ വിതരണംചെയ്തു. ഇപ്പോൾ 10 ലക്ഷം ലാപ് ടോപ്പുകൾ വിതരണംചെയ്യുന്നതിന് തുടക്കം കുറിച്ചു.