കൊച്ചി : കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ മാസം അവസാനത്തില്‍ കുറഞ്ഞുവന്നിരുന്ന സ്വര്‍ണവില ഇപ്പോള്‍ കുതിക്കുകയാണ്.പുതുവര്‍ഷത്തിലെ ആദ്യ ദിനത്തില്‍ നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കില്‍ ഇന്ന് വലിയ വര്‍ധനവുണ്ടായി. വരുദിവസങ്ങളിലും വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. രമേശ് പിഷാരടി ഇറങ്ങുമോ? തൃപ്പൂണിത്തുറയില്‍ ചര്‍ച്ച, സ്വരാജില്ലാതെ സിപിഎം, ബിജെപി പ്രതീക്ഷയില്‍ഡോളര്‍ സൂചിക മൂല്യം കുറഞ്ഞത് സ്വര്‍ണവില ഉയരാനുള്ള കാരണമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞു നില്‍ക്കുകയാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പേര്‍ വരുമ്ബോള്‍ വില കൂടുക സ്വാഭാവികം. വില കൂടാന്‍ കാരണമെന്ത് എന്ന ചോദ്യത്തിന് വിപണി നിരീക്ഷകര്‍ നല്‍കുന്ന മറുപടികാണ് മുകളില്‍ പറഞ്ഞത്.കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 12485 രൂപയായി. പവന് 840 രൂപ വര്‍ധിച്ച് 99880 രൂപയിലുമെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10265 രൂപയും പവന് 82120 രൂപയുമാണ് ഇന്നത്തെ വില.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7995 രൂപയും പവന് 63960 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5160 രൂപയും പവന് 41280 രൂപയുമാണ് വില. ശമ്ബളം കിട്ടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നാളെ അവധി, താളം തെറ്റിച്ചത് അവസാന നിമിഷത്തിലെ നീക്കംരാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4315 ഡോളറാണ് പുതിയ നിരക്ക്. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 247 രൂപയും പത്ത് ഗ്രാമിന് 2470 രൂപയുമാണ്. ഡിസംബര്‍ 27നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് വിലയില്‍ എത്തിയത്. പവന് 104440 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. പിന്നീട് 5520 രൂപ ഘട്ടങ്ങളായി കുറഞ്ഞ് 98920 രൂപയിലെത്തി. എന്നാല്‍ ജനുവരി ഒന്ന് മുതല്‍ ചിത്രം മാറിയിരിക്കുകയാണ്.സ്വര്‍ണം വാങ്ങുന്ന രീതിയില്‍ മാറ്റംഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.08 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് മാര്‍ക്കറ്റ് വിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യ കിട്ടിയേക്കും. ചെറുകിട ജ്വല്ലറികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പുതിയ ആഭരണം വാങ്ങാനെത്തുന്നവര്‍ വളരെ കുറഞ്ഞിട്ടുണ്ട്. മിക്കവരും പഴയ സ്വര്‍ണം വില്‍ക്കാനാണ് എത്തുന്നന് എന്ന് അവര്‍ പറയുന്നു.അതേസമയം, വന്‍കിട ജ്വല്ലറികള്‍ ട്രെന്‍ഡ് മാറ്റുകയാണ്. താഴ്ന്ന കാരറ്റുകളിലെ ആഭരണങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മത്രമല്ല, കുറഞ്ഞ സ്വര്‍ണം ഉപയോഗിച്ച് വലിയ കാഴ്ച കിട്ടുന്ന ആഭരണങ്ങള്‍ ഒരുക്കുന്നുമുണ്ട്. വിവാഹ ആവശ്യങ്ങള്‍ക്ക് പോലും ഏറിയാല്‍ 10 പവന്‍ ചോദിച്ചാണ് ഉപഭോക്തക്കള്‍ എത്തുന്നത്. ചിലര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നതെന്നും ജ്വല്ലറി ജീവനക്കാര്‍ പറയുന്നു.