Home കേരളം നല്‍കുന്ന പാലിന് അർഹമായ വില നല്‍കുന്നില്ലന്നും സൊസൈറ്റി ജീവനക്കാർ കടുത്ത വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച്‌ പാല്‍ തലയിലൊഴിച്ച്‌ പ്രതിഷേധം

നല്‍കുന്ന പാലിന് അർഹമായ വില നല്‍കുന്നില്ലന്നും സൊസൈറ്റി ജീവനക്കാർ കടുത്ത വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച്‌ പാല്‍ തലയിലൊഴിച്ച്‌ പ്രതിഷേധം

by admin

കൊല്ലം :നല്‍കുന്ന പാലിന് അർഹമായ വില നല്‍കുന്നില്ലന്നും സൊസൈറ്റി ജീവനക്കാർ കടുത്ത വിവേചനം കാണിക്കുന്നുവെന്നും ആരോപിച്ച്‌ പാല്‍ തലയിലൊഴിച്ച്‌ പ്രതിഷേധിച്ച ക്ഷീര കർഷകനെതിരെ പ്രദേശത്തെ കൂടുതല്‍ കർഷകർ രംഗത്ത് എത്തി.പരവൂർ നെടുങ്ങോലം കൂനയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് മുന്നില്‍ കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം സ്വദേശി വിഷ്ണു ശരീരത്തിലൂടെ പാലൊഴിച്ച്‌ പ്രതിഷേധിച്ചത്.വിഷ്ണു സൊസൈറ്റിയില്‍ എത്തിക്കുന്ന പാലിന് ഗുണനിലവാരം ഇല്ലെന്നു കർഷകർ പറയുന്നു.

പശു കച്ചവടക്കാരൻ ആയ വിഷ്ണു പശു പ്രസവിച്ചയുടൻ പാല്‍ കറന്ന് എത്തിക്കുന്നത് പതിവാണെന്നും ഈ മഞ്ഞപ്പാല്‍ സൊസൈറ്റിയില്‍ എത്തുന്ന മറ്റു പാലിന്‍റെ കൂടെ കലർത്തുമ്ബോള്‍ മുഴുവൻ പാലും പിരിഞ്ഞു പോകുന്നതാണ് രീതി എന്നും ക്ഷീരകർഷകർ പറയുന്നു.സൊസൈറ്റി പൂട്ടിക്കുമെന്ന് പലതവണ ഭീഷണി മുഴക്കിയിട്ടുള്ള വിഷ്ണു ഇത്തരം ഗൂഢ ലക്ഷ്യത്തോടെയാണ് സൊസൈറ്റിക്ക് മുന്നിലെത്തി പാല്‍ തലയിലൂടെ ഒഴിച്ചതത്രേ. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ റീച്ച്‌ ഉണ്ടാക്കാനുള്ള തന്ത്രമായിരുന്നുവെന്നും ആക്ഷേപമുണ്ട്. വിഷ്ണുവിന്‍റെ പാല്‍ സ്വീകരിക്കേണ്ട എന്നത് പൊതുയോഗ തീരുമാനമായിരുന്നു. ഇയാളുടെ പാല്‍ സ്വീകരിക്കാൻ തീരുമാനിച്ചാല്‍ ഭൂരിഭാഗം ക്ഷീരകർഷകരും സൊസൈറ്റിയില്‍ പാല്‍ എത്തിക്കില്ലെന്ന നിലപാടിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group