ഇന്ത്യയുടെ റെയില്‍വേ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച വരവായിരുന്നു വന്ദേഭാരത് ട്രെയിനുകളുടേത്. ഇനി രാജ്യം കാത്തിരിക്കുന്നത് ബുള്ളറ്റ് ട്രെയിനുകള്‍ക്കാണ്.ജപ്പാൻ അടക്കമുളള വിദേശ രാജ്യങ്ങളില്‍ നേരത്തെ തന്നെ ആരംഭിച്ച ബുളളറ്റ് ട്രെയിനുകള്‍ എത്തുന്നതോടെ റെയില്‍ ഗതാഗതത്തിന് വൻ മുതല്‍ക്കൂട്ടാകും.എന്നാല്‍ ബുളളറ്റ് ട്രെയിനുകള്‍ എപ്പോഴെത്തും? ഈ ചോദ്യത്തിന് ഉത്തരമിതാ. ഇന്ത്യയുടെ കന്നി ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റ് 15-ഓടെ ഘട്ടംഘട്ടമായി സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യത്തെ ആദ്യ ഹൈ-സ്പീഡ് റെയില്‍ സർവീസിന്റെ തീയതി പ്രഖ്യാപിച്ചത്. സുഗമമായ പ്രവർത്തനങ്ങള്‍ക്കായി കൃത്യമായ ഒരു സമയരേഖയും അദ്ദേഹം പുറത്തുവിട്ടു.7000 രൂപ വെച്ച് തുടങ്ങി, ഇപ്പോള്‍ കോടികളുടെ ബിസിനസ്സ്, 4000 സ്ക്വയർ ഫീറ്റില്‍ കൂറ്റൻ വീട്, മീത്-മിറിയുടെ ജീവിതം ആദ്യ ഘട്ടത്തില്‍ സൂറത്ത്-ബിലിമോറ റൂട്ട് പ്രവർത്തനസജ്ജമാകും. ആദ്യഘട്ടത്തിനുശേഷം സർവീസുകള്‍ എങ്ങനെ വികസിപ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു: “തുടങ്ങുന്ന ആദ്യ റൂട്ട് സൂറത്ത് മുതല്‍ ബിലിമോറ വരെയായിരിക്കും. അതിനുശേഷം വാപി മുതല്‍ സൂറത്ത് വരെയും, പിന്നീട് വാപി മുതല്‍ അഹമ്മദാബാദ് വരെയും താനേ മുതല്‍ അഹമ്മദാബാദ് വരെയും മുംബൈ മുതല്‍ അഹമ്മദാബാദ് വരെയും സർവീസ് ആരംഭിക്കും.” നിർമാണ ഘട്ടങ്ങള്‍ പൂർത്തിയാകുന്നതിന് അനുസരിച്ച് ഹൈ-സ്പീഡ് സർവീസ് വികസിപ്പിക്കാനാണ് ഈ ഘട്ടംഘട്ടമായുള്ള വികസനം.ആദ്യ സർവീസ് യഥാർത്ഥത്തില്‍ നിശ്ചയിച്ചതിലും കൂടുതല്‍ ദൂരത്തിലായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. നേരത്തെ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത്, “2027 ഓഗസ്റ്റില്‍ അഹമ്മദാബാദ് മുതല്‍ വാപി വരെയായിരിക്കും ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ഓട്ടം. ഇത് 100 കിലോമീറ്റർ ദൂരം പിന്നിടും” എന്നാണ്. ഭാഗികമായ പ്രവർത്തനങ്ങള്‍ 2027-ല്‍ ആരംഭിക്കുമെങ്കിലും, “അഹമ്മദാബാദ് മുതല്‍ മുംബൈ വരെയുള്ള പൂർണ്ണ സർവീസ് 2029-ല്‍ തുടങ്ങും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ബിഎംഡബ്ല്യൂ വാങ്ങി, റിലേഷൻഷിപ്പ് പൊട്ടിപ്പാളീസായി, ചതിക്കപ്പെട്ടു, പൈസ പോയി’, കണ്ണീരോടെ വർഷ രമേശ് പ്രവർത്തനക്ഷമമായാല്‍, 508 കിലോമീറ്റർ ദൂരമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍വേ ഇടനാഴി യാത്രാ സമയം ഗണ്യമായി കുറയ്ക്കും. രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള 508 കിലോമീറ്റർ ദൂരം 1 മണിക്കൂറും 58 മിനിറ്റും കൊണ്ട് താണ്ടാൻ കഴിയും എന്ന് മന്ത്രി അറിയിച്ചു. മണിക്കൂറില്‍ 320 കിലോമീറ്റർ വേഗതയില്‍ ഓടാൻ രൂപകല്‍പ്പന ചെയ്ത ട്രെയിനുകളാകും ഇവിടെ സർവീസ് നടത്തുക.പ്രധാനമന്ത്രി നരേന്ദ്ര മോദി സൂറത്തില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയതിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. പരിശോധനയ്ക്ക് ശേഷം, നിർമാണത്തിന്റെ വേഗതയില്‍ പ്രധാനമന്ത്രി “സന്തോഷവാനായിരുന്നു” എന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ മന്ത്രാലയം നേരത്തെ 50 കിലോമീറ്റർ ദൂരമുള്ള സൂറത്ത്-ബിലിമോറ റൂട്ടില്‍ ബുള്ളറ്റ് ട്രെയിൻ ഉത്ഘാടനം ചെയ്യാൻ ഉദ്ദേശിച്ചിരുന്നു, എന്നാല്‍ വേഗതയേറിയ നിർമാണം കാരണം പദ്ധതി വികസിപ്പിക്കുകയായിരുന്നു.അഹമ്മദാബാദ്-വാപി റൂട്ടില്‍ സർവീസ് തുടങ്ങാനാണ് മന്ത്രാലയം പിന്നീട് തീരുമാനിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥർ നല്‍കിയ നിർമ്മാണ പുരോഗതി റിപ്പോർട്ട് അനുസരിച്ച്, കാര്യമായ മുന്നേറ്റം നടന്നിട്ടുണ്ട്. നവംബർ പകുതിയോടെ 329 കിലോമീറ്റർ വയഡക്റ്റും 404 കിലോമീറ്റർ പിയർ വർക്കുകളും പൂർത്തിയായി. ഏകദേശം 3,100 ഓവർഹെഡ് ഇലക്‌ട്രിഫിക്കേഷൻ മാസ്റ്റുകള്‍ സ്ഥാപിച്ചു, ഇത് ഏകദേശം 75 കിലോമീറ്റർ പ്രധാന വയഡക്റ്റിന് മുകളിലാണ്.പാല്‍ഘർ ജില്ലയില്‍ തുരങ്ക നിർമ്മാണം പുരോഗമിക്കുകയാണ്. മുംബൈയിലെ ബികെസി-യും ഷില്‍ഫാറ്റയും തമ്മിലുള്ള 21 കിലോമീറ്റർ ഭൂഗർഭ തുരങ്കത്തിന്റെ അഞ്ച് കിലോമീറ്റർ ദൂരം ഇതിനകം പൂർത്തിയായി. സൂറത്തിലും അഹമ്മദാബാദിലുമുള്ള റോളിംഗ് സ്റ്റോക്ക് ഡിപ്പോകളുടെയും ഗുജറാത്തിലുടനീളവും മുംബൈയിലുമുള്ള സ്റ്റേഷൻ നിർമ്മാണവും ദ്രുതഗതിയില്‍ മുന്നേറുന്നു.2027-ല്‍ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളും 2029-ല്‍ പൂർണ്ണ ഉദ്ഘാടനവും ലക്ഷ്യമിട്ട്, ഇന്ത്യൻ റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസന യാത്രയില്‍ ബുള്ളറ്റ് ട്രെയിൻ പദ്ധതി ഒരു നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിന്റെ ഗതാഗത മേഖലയില്‍ ഇതൊരു കുതിച്ചുചാട്ടമായിരിക്കും.