കേരളത്തില്‍ പുതുവല്‍സര ദിനത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. നേരിയ വര്‍ധനവാണ് ഇന്ന് കാണുന്നത്. അതേസമയം, വരും ദിവസങ്ങളില്‍ വില ഉയരുമെന്നും താഴുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.വിപണിയില്‍ രണ്ട് സാഹചര്യവും നിലനില്ക്കുന്നു. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പാളിച്ച വരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. യുഎഇ ശമ്ബളം 6000 ദിര്‍ഹമാക്കി ഉയര്‍ത്തി; ജനുവരി ഒന്ന് മുതല്‍ പുതിയ നിയമം, കമ്ബനികള്‍ പെടുംരാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ വ്യത്യാസം ഇന്ന് കാണുന്നില്ല. ഔണ്‍സ് സ്വര്‍ണത്തിന് 4315 ഡോളര്‍ എന്ന വിലയില്‍ തുടരുകയാണ്. ഡോളര്‍ സൂചിക 98.28 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ മൂല്യത്തിലും കാര്യമായ മാറ്റം വന്നിട്ടില്ല. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.99 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില ഇടിയുകയാണ്. സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം.കേരളത്തില്‍ ഇന്നലെ മൂന്ന് തവണ സ്വര്‍ണവില മാറിയിരുന്നു. രാവിലെ 99640 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് വില കുറഞ്ഞു. വൈകീട്ട് വീണ്ടും കുറഞ്ഞ് 98920 രൂപയായി. എന്നാല്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 99040 രൂപയായി. 120 രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 12380 രൂപയായി. 22 കാരറ്റിന്റെ വിലയാണിത്. ആനുപാതികമായ വില വര്‍ധനവ് മറ്റു കാരറ്റുകളിലുമുണ്ടായി.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10180 രൂപയും പവന് 81440 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7930 രൂപയാണ്. പവന് 63440 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5115 രൂപയും പവന് 40920 രൂപയുമായി. വെള്ളിയുടെ വില വന്‍തോതില്‍ ഉയരുന്നുണ്ട്. ഇന്ന് ഒരു ഗ്രാമിന് 243 രൂപയും 10 ഗ്രാമിന് 2430 രൂപയുമാണ് വില. 2025ലെ അവസാന മാസത്തില്‍ വലിയ തോതില്‍ തിളങ്ങിയത് വെള്ളിയാണ്.കേരള സ്വര്‍ണവിപണിയിലെ മാറ്റം ഇങ്ങനെകേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് വരുമെന്നാണ് മേരി ജോര്‍ജ് ഉള്‍പ്പെടെയുള്ള സാമ്ബത്തിക വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വന്‍തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. വന്‍കിട നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയതിനാല്‍ വലിയ തോതില്‍ സ്വര്‍ണവില കുറയാന്‍ അവര്‍ സമ്മതിക്കില്ല. മാത്രമല്ല, ഓരോ രാജ്യവും കേന്ദ്ര ബാങ്ക് മുഖേന സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നുണ്ട്. വിറ്റ് ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ അല്ല കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത്.ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.07 ലക്ഷം രൂപ വരെ ചെലവ് വരുമെന്നണ് പ്രതീക്ഷ. ആഭരണം മാത്രമായി സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് താഴ്ന്ന കാരറ്റ് വാങ്ങിയാല്‍ ചെലവ് കുറയ്ക്കാം. അതേസമയം, നിക്ഷേപം എന്ന രീതിയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് 24 കാരറ്റിലെ ബാര്‍, കോയിന് ആണ് നല്ലത്. വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടമില്ലാതെ പണം കൈയ്യില്‍ കിട്ടും.വില കുത്തനെ കൂടിയതിനാല്‍ ആഭരണ വിപണി തളരുന്നു എന്നാണ് വിവരം. ചെറുകിട ജ്വല്ലറികളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ആഭരണം വാങ്ങുന്ന ഉപഭോക്താക്കള്‍ കുറഞ്ഞിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് ബ്രാന്‍ന്റഡ് ജ്വല്ലറികളെയാണ് മിക്കവരും ആശ്രയിക്കുന്നത്. അതേസമയം, പഴയ സ്വര്‍ണാഭരണം വില്‍ക്കുന്ന പ്രവണതയും ഉയര്‍ന്നിട്ടുണ്ട്. ചിലര്‍ പഴയത് കൊടുത്ത് പുതിയ ആഭരണം വാങ്ങാനാണ് വരുന്നതെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.