Home തിരഞ്ഞെടുത്ത വാർത്തകൾ ഈജിപുര ഫ്ലൈഓവര്‍ എപ്പോള്‍ തുറക്കും? വെറും 2.4 കി.മീ ദൂരത്തിന് ചിലവ് 1761 കോടി

ഈജിപുര ഫ്ലൈഓവര്‍ എപ്പോള്‍ തുറക്കും? വെറും 2.4 കി.മീ ദൂരത്തിന് ചിലവ് 1761 കോടി

by admin

ബെംഗളൂരു: നഗരത്തിന്റെ തലവേദനയെന്നും ശാപമെന്നും ഒക്കെ കാലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഈജിപുര ഫ്ലൈഓവർ നിർമ്മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാവുന്നു.പുതുവർഷം വന്നെത്തിയതോടെ പദ്ധതിയുടെ പൂർത്തീകരണം സംബന്ധിച്ച്‌ ചോദ്യം ഉയരുകയാണ്. കഴിഞ്ഞ എട്ട് വർഷത്തില്‍ അധികമായി ഇതേ ചോദ്യം തന്നെയാണ് ഓരോ തവണയും യാത്രക്കാരും പ്രദേശവാസികളും ചോദിച്ചു കൊണ്ടിരിക്കുന്നത്.ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരിക്കുന്നു; അതും 450 കോടി രൂപ ചിലവില്‍! പദ്ധതി നടപ്പാക്കുക രണ്ട് ഘട്ടമായിഅടുത്തിടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പദ്ധതിയുടെ പൂർത്തീകരണത്തിനായി പുതിയൊരു സമയപരിധി നിശ്ചയിച്ചിരുന്നു. നീണ്ടകാലത്തെ കാലതാമസത്തിന് ശേഷമാണ് ഈ തീരുമാനം. അടുത്ത വർഷം ജൂണിനും ഓഗസ്‌റ്റിനും ഇടയില്‍ ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പുതിയ പ്രഖ്യാപനം. അതായത് ഇനിയും ആറോ ഏഴോ മാസങ്ങള്‍ കാത്തിരിക്കണം എന്നർത്ഥം.പദ്ധതി അതിവേഗം നടപ്പിലാക്കാൻ ഒരുങ്ങുന്നു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കേന്ദ്രീയ സദനും ഈജിപുരയ്ക്കും ഇടയിലുള്ള ഇന്റർ റിംഗ് റോഡ് (ഐആർ.ആർ) ഭാഗത്ത് നാല് സ്ഥലങ്ങളിലായുള്ള 5,999 ചതുരശ്ര മീറ്റർ ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണ്. സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്‌പിറ്റല്‍, കേന്ദ്രീയ സദൻ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്‌സ് എന്നിവയാണ് ഭൂമി വിട്ടുനല്‍കേണ്ടി വരുന്ന പ്രധാന സ്ഥാപനങ്ങള്‍.ഭൂമി കൈവശപ്പെടുത്തല്‍ വേഗത്തിലാക്കാനും, ചർച്ചകളില്‍ പരാജയപ്പെടുന്നിടത്ത് നിയമനടപടികള്‍ ആരംഭിക്കാനും ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിരുന്നു. ‘ക്യാമ്ബസിനുള്ളില്‍ രണ്ട് പ്രത്യേക സ്ഥലങ്ങളില്‍ അതോറിറ്റിക്ക് ഭൂമി ആവശ്യമുള്ളതിനാല്‍, സെന്റ് ജോണ്‍സ് ഹോസ്‌പൈറ്റല്‍ പരിസരത്ത് ഉടൻ സംയുക്ത പരിശോധന നടത്തും’ എന്നാണ് റാവുഅടുത്തിടെ അറിയിച്ചത്.സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇത് ഏറ്റെടുക്കാൻ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ദിരാനഗറിനെ ബന്ധിപ്പിക്കുന്ന മധ്യ ജംഗ്ഷന് സമീപം 230 ചതുരശ്ര മീറ്റർ സ്വകാര്യ ഭൂമി കൂടി ജിബിഎ കണ്ടെത്തിയിട്ടുണ്ട്. റോഡ് വികസിപ്പിക്കുന്നതിനും കാല്‍നടയാത്രക്കാർക്കായി ഒരു പാത നിർമ്മിക്കുന്നതിനും ഈ ഭൂമി ആവശ്യമാണ്.2.4 കിലോമീറ്റർ നീളമുള്ള ഈ ഫ്ലൈഓവറിന് 762 പ്രീകാസ്‌റ്റ് ഭാഗങ്ങള്‍ ആവശ്യമാണ്. ഇതില്‍ 584 ഭാഗങ്ങള്‍ ഇതിനകം വാർത്തെടുക്കുകയും 454 എണ്ണം സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.

പദ്ധതിക്കായി പ്രത്യേകമായി നിയമിതനായ ചീഫ് എഞ്ചിനീയർ രാഘവേന്ദ്ര പ്രസാദ് ഭൂമി ഏറ്റെടുക്കലിനെ പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടി.’ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി ഭൂമി ഏറ്റെടുക്കലാണ്. ഈ സ്വത്തുക്കളില്‍ രണ്ടെണ്ണം സർക്കാർ ഉടമസ്ഥതയിലുള്ളതാണെങ്കിലും, സെന്റ് ജോണ്‍സ് ഹോസ്‌പിറ്റല്‍ ഒരു സ്വകാര്യ സ്ഥാപനമാണ്, ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്’ രാഘവേന്ദ്ര പ്രസാദ് പറഞ്ഞു. ഇത് ബെംഗളൂരു നഗരത്തിലെ വികസന പ്രവർത്തനത്തിന് ഭൂമി ഏറ്റെടുക്കല്‍ എത്രത്തോളം തടസമുണ്ടാക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.സമീപത്തെ കെട്ടിടങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കാൻ ടീം എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് തടസമുണ്ടാക്കാതെയാണ് ഞങ്ങള്‍ ഈ നിർമ്മിതി കെട്ടിപ്പടുക്കുന്നത്. തിരക്കേറിയ ഈ ഇടനാഴിയില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കി, നിർമ്മാണ അവശിഷ്‌ടങ്ങള്‍ പതിവായി നീക്കം ചെയ്യാനും നടപ്പാതകള്‍ പരിപാലിക്കാനും ഞങ്ങള്‍ കരാറുകാരുമായി ചേർന്ന് പ്രവർത്തിക്കുന്നു’ അദ്ദേഹം പറയുന്നു.എന്താണ് കുപ്രസിദ്ധമായ ഈജിപുര ഫ്ലൈ ഓവർ?ഇന്നർ റിംഗ് റോഡിലും ഹോസൂർ റോഡ് ജംഗ്ഷന് സമീപം കോറമംഗല കേന്ദ്രീയ സദനിലുമായി പ്രവേശന/പുറത്തുകടക്കല്‍ റാമ്ബുകളുള്ള 2.38 കിലോമീറ്റർ നീളമുള്ള ഈ ആകാശപാത, ഇന്നർ റിംഗ് റോഡിനും കോറമംഗലയ്ക്കും ഹോസൂർ റോഡിലെ ദേശീയപാതയ്ക്കും ഇടയിലുള്ള കനത്ത ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്.കിഴക്കൻ ബെംഗളൂരുവില്‍ നിന്നുള്ള ഐടി തൊഴിലാളികളും മറ്റുള്ളവരും തെക്ക് കിഴക്കൻ ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റി പോലുള്ള ജോലിസ്ഥലങ്ങളിലേക്ക് എത്താൻ ഈ പാതയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നിട്ടും പദ്ധതി യഥാസമയം പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി; അതിവേഗം പുരോഗമിക്കുന്നു, ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങി!2017-ല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്ബോള്‍ ആരംഭിച്ച ഫ്ലൈഓവർ നിർമ്മാണം, ബിജെപി സർക്കാരിന്റെ (2019-2023) ഭരണകാലത്ത് ഏകദേശം അഞ്ച് വർഷത്തോളം സ്‌തംഭിച്ചു. 2023 നവംബറില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. തുടക്കത്തില്‍ 2019 നവംബർ 4ന് 203.20 കോടി രൂപ ചെലവില്‍ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, പദ്ധതിയുടെ ചെലവ് ഇപ്പോള്‍ 1761 കോടിയായി കുതിച്ചുയർന്നിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group