Home കേരളം യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണം

by admin

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹള്ളി എസ്‌എംവിടി സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജനുവരി 3, 4,5 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിൻ സര്‍വീസുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.ഈ ദിവസങ്ങളില്‍ താഴെപറയുന്ന ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും.തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്‌എംവിടി എക്സ്പ്രസ് (16319):ജനുവരി 3നു ബയ്യപ്പനഹള്ളി, എസ്‌എംവിടി സ്റ്റേഷനുകള്‍ക്കിടില്‍ സർവീസ് നടത്തില്ല. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.ബെംഗളൂരു എസ്‌എംവിടി -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (16320): ജനുവരി 4നു വൈകിട്ട് 7നു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നു പുറപ്പെടും.ബെംഗളൂരു എസ്‌എംവിടി-കണ്ണൂർ എക്സ്പ്രസ് (16511):ജനുവരി 4നു യശ്വന്തപുരയില്‍ നിന്നു പുറപ്പെടും.കണ്ണൂർ-ബെംഗളുരു എസ്‌എംവിടി എക്സ്പ്രസ് (16512):ജനുവരി 3നു യശ്വന്തപുര സ്റ്റേഷനില്‍ സർവീസ് അവസാനിപ്പിക്കും.

എറണാകുളം ജംക്ഷൻ-ബെംഗളുരു എസ്‌എംവിടി എക്സ്പ്രസ് (16378):ജനുവരി 3, 4 ദിവസങ്ങളില്‍ ബയ്യപ്പനഹള്ളിയില്‍ സർവീസ് അവസാനിപ്പിക്കും.ബെംഗളുരു എസ്‌എംവിടി-എറണാകു ളം എക്സ്പ്രസ് (16377):ജനുവരി4, 5 ദിവസങ്ങളില്‍ രാവിലെ 6.20നു കന്റോണ്‍മെന്റില്‍ നിന്നു പുറപ്പെടും.യശ്വന്തപുര-മംഗളൂരു സെൻട്രല്‍ എക്സ്പ്രസ് (പാലക്കാട് വഴി-16565:) യെലഹങ്ക, കെആർ പുരം വഴി തിരിച്ചുവിടും. ബാനസവാടിയിലെ സ്റ്റോപ് ഒഴിവാക്കി.ഹുബ്ബള്ളി-കൊല്ലം സ്പെഷല്‍ എക്സ്പ്രസ് (07313):4നു തുമക്കുരു, ചിക്കബാനവാര, യെലഹങ്ക, കെആർ പുരം വഴി തിരിച്ചുവിടും. ബയ്യപ്പനഹള്ളി എസ്‌എംവിടി സ്റ്റേഷനിലെ സ്റ്റോപ് ഒഴിവാക്കി.എറണാകുളം -ബെംഗളുരു എസ്‌എംവി ടി എക്സ്പ്രസ് (12683:ജനുവരി 4ന് ഒരു മണിക്കൂർ വൈകിയോടും.

You may also like

error: Content is protected !!
Join Our WhatsApp Group