ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന ബയോകോൺ കമ്പനിയിലെ ജീവനക്കാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു.അനന്ത് കുമാർ (35) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കൃത്യമായ വിവരങ്ങൾ അറിവായിട്ടില്ല. അനന്തിന്റെ മൃതദേഹം ഇലക്ട്രോണിക് സിറ്റിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബനശങ്കരി സ്വദേശിയായ അനന്ത് കുമാർ കഴിഞ്ഞ രണ്ട് മാസമായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ അഞ്ചാം നിലയിൽ നിന്ന് ചാടുകയായിരുന്നു. പരപ്പന അഗ്രഹാര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ബയോകോൺ കമ്പനി അനുശോചനം രേഖപ്പെടുത്തി