കണ്ണൂർ : മൂന്നര വയസുള്ള കുട്ടിയുടെ മറവില്‍ എംഡിഎംഎ വില്ക്കാൻ ശ്രമിച്ച ദമ്ബതികള്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ താമസക്കാരായ കണ്ണൂർ തൈയില്‍ സ്വദേശികള്‍ ഷാഹുല്‍ ഭാര്യ നജ്മ എന്നിവരാണ് പിടിയിലായത്.ഇവരുടെ കൈയില്‍ നിന്ന് 70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ബസില്‍ വന്ന് ഓട്ടോറിക്ഷയില്‍ ആശുപത്രി പരിസരത്തേക്ക് വരുമ്ബോള്‍ ഡാൻസാഫ് അംഗങ്ങള്‍ ഓട്ടോറിക്ഷ വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.