ദില്ലി :കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര ദമ്ബതികളുടെ മകൻ റെയ്ഹാൻ വദ്രയുടെ വിവാഹ നിശ്ചയമാണ് കഴിഞ്ഞത്.ദീർഘകാലമായുള്ള സുഹൃത്ത് അവിവാ ബായ്ഗ് ആണ് പ്രതിശ്രുത വധു. കഴിഞ്ഞ ഏഴ് വർഷമായി അവിവായുമായി പ്രണയത്തിലാണ് 25കാരനായ റെയ്ഹാൻ. ദില്ലി സ്വദേശിനിയാണ് അവിവാ. ഡെറാഡൂണില്‍ നിന്ന് സ്കൂള്‍ പഠനം പൂർത്തിയാക്കിയ റെയ്ഹാൻ ലണ്ടനില്‍ നിന്നാണ് ഓറിയന്റല്‍ ആനൃൻഡ് ആഫ്രിക്കൻ സ്റ്റഡീസില്‍ പഠനം പൂർത്തിയാക്കിയത്.
ഫോട്ടോഗ്രാഫറും പ്രൊഡ്യൂസറുമാണ് അവിവാ. പത്താം വയസ്സ് മുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ള വിഷ്വല്‍ ആർട്ടിസ്റ്റാണ് റെയ്ഹാൻ. വന്യജീവി, നഗരം, കൊമേഴ്സ്യല്‍ ഫോട്ടോഗ്രാഫി എന്നിവയാണ് റെയ്ഹാന്റെ പോർട്ട്‌ഫോളിയോയിലെ പ്രധാന വിഷയങ്ങള്‍. മുത്തശ്ശനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിത്രങ്ങളും റെയ്ഹാന്റെ പഠനവിഷയങ്ങളായിരുന്നു. 2021 മുതല്‍ ഫോട്ടോഗ്രാഫി എക്സിബിഷനുകള്‍ റെയ്ഹാൻ നടത്തിയിട്ടുണ്ട്. ദില്ലിയിലെ ബിക്കാനീർ ഹൌസില്‍ 2021ലായിരുന്നു റെയ്ഹാന്റെആദ്യത്തെ പ്രദർശനം.പ്രാഥമിക വിദ്യാഭ്യാസം ദില്ലിയില്‍ നിന്ന് പൂർത്തിയാക്കിയ ശേഷം ഒ പിജിൻഡാല്‍ ഗ്ലോബല്‍ സർവകലാശാലയില്‍ നിന്നാണ് അവിവാ മീഡിയ കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തില്‍ ബിരുദം നേടിയത്. മുൻ ദേശീയ ഫുട്ബോള്‍ താരം കൂടിയാണ് അവിവാ. ഇരു കുടുംബങ്ങളുടേയും അനുഗ്രഹത്തോടെയാണ്ബന്ധമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള പ്രവർത്തനങ്ങളില്‍ സജീവമാണ് അവിവാ. 2019ലും 2023ലും അവിവാ സ്വതന്ത്രമായി ഫോട്ടോഗ്രാഫി എക്സിബിഷനുകള്‍ നടത്തിയിട്ടുണ്ട്.