ബെംഗളൂരു: പുതുവത്സരത്തലേന്ന് ഇന്ത്യയിലെമ്ബാടു നിന്നും വിനോദസഞ്ചാരികള്‍ ബെംഗളൂരു നഗരത്തിലേക്ക് ഒഴുകാറുണ്ട്.നാളെ ബെംഗളൂരു നഗരം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ട്രാഫിക് കുരുക്കാണ്. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കാണ് പുതുവത്സരത്തലേന്നും പിറ്റേ ദിവസവുമായി അനുഭവപ്പെടുന്നത്. വൈറ്റ്ഫീല്‍ഡ്, എംജി റോഡ് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍, പബ്ബുകള്‍ ഉള്‍പ്പെടെ നഗരത്തിലെ നിരവധി കേന്ദ്രങ്ങളിലാണ് നാളെ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. നഗരത്തില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് പരിഗണിച്ച് ബെംഗളൂരു നമ്മ മെട്രോയുടെ സമയക്രമത്തിലും മാറ്റം വരുത്തിയിരിക്കുകയാണ്.പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളില്‍ മെട്രോ സര്‍വീസുകള്‍ ഡിസംബര്‍ 31-ന് പുലര്‍ച്ചെ രണ്ടു വരെ നീട്ടിയത് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ട്രാഫിക് കുരുക്കില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാന്‍ സഹായിക്കും.
ബെംഗളൂരുവിലെ പ്രധാന ആഘോഷ കേന്ദ്രങ്ങളായ ഇന്ദിരാനഗര്‍, വൈറ്റ്ഫീല്‍ഡ്, എംജി റോഡ് പരിസരങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളിലും കൗണ്ട്ഡൗണ്‍ ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് ഈ മെട്രോ സൗകര്യം ഏറെ പ്രയോജനകരമാണ്. പുതുവര്‍ഷം പിറക്കുന്നതിനോട് അനുബന്ധിച്ച് നിരവധി പള്ളികളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സാധാരണയായി പുതുവത്സര തലേന്ന് ബെംഗളൂരു നഗരത്തില്‍ കനത്ത ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് ടാക്‌സി, ഓട്ടോ നിരക്കുകളും കുത്തനെ വര്‍ധിക്കും. ഇരട്ടി ചാര്‍ജ് നല്‍കിയാലും മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ പെടാനായിരിക്കും പലപ്പോഴും വിനോദ സഞ്ചാരികളുടെ വിധി. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ പുലര്‍ച്ചെ വരെ നീട്ടിയതിനാല്‍ പുതുവത്സരാഘോഷം കഴിഞ്ഞ് വിനോദസഞ്ചാരികള്‍ക്ക് തങ്ങളുടെ താമസസ്ഥലങ്ങളിലേക്കു സുരക്ഷിതമായി മടങ്ങാന്‍ സാധിക്കും.മെട്രോ പര്‍പ്പിള്‍ ലൈനിലെ വൈറ്റ്ഫീല്‍ഡില്‍ നിന്ന് പുലര്‍ച്ചെ 1.45-നും ചലഘട്ടയില്‍ നിന്ന് പുലര്‍ച്ചെ 2.00-നുമാണ് അവസാന ട്രെയിനുകള്‍ പുറപ്പെടുന്നത്. ഇത് ഐടി മേഖലകളിലും മറ്റും താമസിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് വലിയൊരു അനുഗ്രഹമാണ്. അതുപോലെ ഗ്രീന്‍ ലൈനിലും യെല്ലോ ലൈനിലും പുലര്‍ച്ചെ വരെ നീളുന്ന സര്‍വീസുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സൗകര്യപ്രദമാകും.ഗ്രീന്‍ ലൈനില്‍ മധവരയില്‍ നിന്ന് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മധവരയിലേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ രണ്ടു മണിക്ക് പുറപ്പെടുമെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ജനുവരി ഒന്നിന് അതിരാവിലെ മെട്രോ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.എംജി റോഡ് മെട്രോ സ്റ്റേഷന്‍ രാത്രി 10 മണിക്ക് ശേഷം അടയ്ക്കുമെങ്കിലും തൊട്ടടുത്തുള്ള ട്രിനിറ്റി, കബ്ബണ്‍ പാര്‍ക്ക് സ്റ്റേഷനുകളില്‍ മെട്രോ പുലര്‍ച്ചെ നിര്‍ത്തുന്നതിനാല്‍ സഞ്ചാരികള്‍ക്ക് എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയും ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. നാളെ നഗരത്തില്‍ കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുതലായിരിക്കും.സാധാരണ ദിനങ്ങളില്‍ രാത്രി 11.30 നാണ് മെട്രോ സര്‍വീസുകള്‍ അവസാനിക്കുന്നത്. ബെംഗളൂരുവിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കോ റെയില്‍വേ സ്റ്റേഷനുകളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയമാറ്റം വലിയ സഹായമാകും. ഡിജിറ്റല്‍ ടിക്കറ്റുകളോ സ്മാര്‍ട്ട് കാര്‍ഡുകളോ നേരത്തെ കരുതുന്നത് തിരക്ക് ഒഴിവാക്കാനും വേഗത്തില്‍ യാത്ര ചെയ്യാനും സഹായിക്കും. പുതുവത്സരാഘോഷത്തിന് ശേഷം പുലര്‍ച്ചെ മൂന്ന് മണി വരെ നീളുന്ന യെല്ലോ ലൈന്‍ സര്‍വീസുകള്‍ ഇലക്‌ട്രോണിക് സിറ്റി ഭാഗങ്ങളില്‍ താമസിക്കുന്ന സഞ്ചാരികള്‍ക്ക് യാത്ര എളുപ്പമാക്കും.