ബെംഗളൂരു: പ്രമുഖ കന്നഡ ടെലിവിഷന്‍ താരം നന്ദിനി മരിച്ച നിലയില്‍. ബെംഗളൂരുവിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.മാതാപിതാക്കള്‍ വിവാഹത്തിന് വേണ്ടി നിര്‍ബന്ധിച്ചതാണ് ജീവിതം അവസാനിപ്പിക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്നാണ് മരണ കുറിപ്പിലെ വിവരം. വിവാഹം ഇപ്പോള്‍ വേണ്ട എന്ന നിലപാടായിരുന്നുവത്രെ നന്ദിനിക്ക്. മറ്റു ചില കാരണങ്ങളാല്‍ കടുത്ത വിഷാദത്തിലാണ് താന്‍ എന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ബിന്‍ലാദന്‍ ഗ്രൂപ്പ് വീണു; സൗദി അറേബ്യ ഭരണകൂടത്തിന്റെ മിന്നല്‍ നീക്കം, 86% ഓഹരിയും ഇനി സര്‍ക്കാരിന്എന്നാല്‍ നടിയുടെ മരണത്തിന് യഥാര്‍ഥ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ശേഷം കാര്യങ്ങള്‍ വിശദീകരിക്കാമെന്നും പോലീസ് അറിയിച്ചു. നന്ദിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാ താരങ്ങള്‍ നടുക്കം രേഖപ്പെടുത്തി. തമിഴ് സീരിയലുകളിലും സജീവമായിരുന്നു നന്ദിനി. തമിഴ് താരങ്ങള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ബെംഗളൂരുവിലെത്തും.
കന്നഡ, തമിഴ് ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നന്ദിനി. നീനതെ നാ എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നന്ദിനിയെ രാജരാജേശ്വരി നഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിജയനഗര ജില്ലയിലെ കൊട്ടൂരില്‍ നിന്നുള്ള നന്ദിനി മോഡലിംഗ് രംഗത്ത് തിളങ്ങിയ ശേഷമാണ് കന്നഡ ടെലിവിഷന്‍ ലോകത്തേക്ക് കടന്നുവന്നത്. ജയസൂര്യ കുടുങ്ങിയ സേവ് ബോക്‌സ്; ഭാര്യ സരിതയെ ഇഡി വിളിപ്പിച്ചത് എന്തിന്? കൂടുതല്‍ വിവരം പുറത്ത്ജീവ ഹൂവായിതെ, സംഘര്‍ഷ, നീനതെ നാ, മധുമഗളു, അണ്ണാ തങ്ങി തുടങ്ങിയ നിരവധി ജനപ്രിയ കന്നഡ സീരിയലുകളിലൂടെ അവര്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. കന്നഡയില്‍ നിന്ന് തമിഴിലേക്ക് ചേക്കേറിയ നന്ദിനി, കലൈനര്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഗൗരി എന്ന സീരിയലിലൂടെ തമിഴ്‌നാട്ടിലും തരംഗമായി. ഈ ഒറ്റ സീരിയല്‍ നന്ദിനിക്ക് വലിയ പ്രശസ്തിയും ആരാധകരെയും നേടിക്കൊടുത്തു.കനക, ദുര്‍ഗ എന്നീ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് നന്ദിനി ഗൗരിയില്‍ അവതരിപ്പിച്ചത്. ഇരട്ട വേഷങ്ങളിലെ മികച്ച പ്രകടനം തമിഴ്‌നാട്ടിലുടനീളം നന്ദിനിയെ ജനപ്രിയയാക്കി. ഗൗരി സീരിയലിന്റെ ചിത്രീകരണം അടുത്തിടെ ബെംഗളൂരുവില്‍ നടന്നിരുന്നു. അതിനുശേഷം ചിത്രീകരണം ചെന്നൈയിലേക്ക് മാറ്റി. ഷൂട്ടിങ്ങിനിടെ ലഭിച്ച ഇടവേളയില്‍ നന്ദിനി ബെംഗളൂരുവിലെത്തിയപ്പോഴാണ് ദുരന്തം. മലപ്പുറം ജില്ല വിഭജിക്കണം എന്ന് കേരള മുസ്ലിം ജമാഅത്ത്; എംഎല്‍എക്ക് പിന്നാലെ ആവശ്യം ശക്തമാകുന്നുനന്ദിനിയുടെ സഹതാരം സതീഷ് മാധ്യമങ്ങളോട് മരണവാര്‍ത്ത സ്ഥിരീകരിച്ചു. ‘നന്ദിനിയുടെ വിവാഹം കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അവള്‍ ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് എനിക്ക് അറിയില്ല’ സതീഷ് വികാരാധീനനായി പറഞ്ഞു. ഗൗരി സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും കലൈനര്‍ ടിവിയും നന്ദിനിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.