ബെംഗളൂരു: ഇൻഡിഗോ വിമാനക്കമ്ബനിയുടെ സർവീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ.10 ശതമാനം സർവീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.ഇത് പ്രാബല്യത്തിലാകുകയാണ്.ഡിസംബർ ആദ്യമുള്ള 2008 സർവീസുകള്‍ 1879 സർവീസുകളായി ചുരുക്കി.
ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സർവീസുകള്‍ കുറച്ചത്; 52 സർവീസുകള്‍. നിലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത് ദൈർഘ്യം കുറഞ്ഞ സർവീസുകളാണ്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.