Home തിരഞ്ഞെടുത്ത വാർത്തകൾ പാലില്‍ ‘സര്‍വ്വം മായം’ മുംബൈയില്‍ പിടികൂടിയ വ്യാജ പാല്‍ യൂണിറ്റ് വീഡിയോ വൈറല്‍

പാലില്‍ ‘സര്‍വ്വം മായം’ മുംബൈയില്‍ പിടികൂടിയ വ്യാജ പാല്‍ യൂണിറ്റ് വീഡിയോ വൈറല്‍

by admin

മുംബൈ : നഗരത്തില്‍ ആവശ്യത്തിന് ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാണോ? ഇല്ലെങ്കില്‍, ആ ലഭ്യത കുറവ് പരിഹരിക്കപ്പെടുന്നതെങ്ങനെ?ഈ ചോദ്യത്തിന് ഞെട്ടിക്കുന്ന ഉത്തരമാണ് അന്ധേരി വെസ്റ്റിലെ കപസ്വാഡി പ്രദേശത്ത് നിന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തെറ്റായ ബ്രാൻഡിംഗും മായം ചേർക്കലും തടയുന്നതിനായി രാജ്യവ്യാപകമായി ഒരു എൻഫോഴ്‌സ്‌മെന്‍റ് ഡ്രൈവ് ആരംഭിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പാലില്‍ കലർത്തുന്നത് ഡിറ്റർജന്റ് പൗഡർ, യൂറിയ, സോപ്പ്, റിഫൈൻഡ് ഓയില്‍, സിന്തറ്റിക് കെമിക്കലുകള്‍ എന്നിവ.ദൈനിക് ഭാസ്‌കറിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ തുഷാർ റായ്, തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തില്‍ അമ്ബരപ്പിച്ചു.

വീഡിയോയില്‍, മായം ചേർത്ത പാല്‍ പാക്കറ്റുകള്‍ നിർമ്മിക്കുന്ന ഒരു കൂടുംബത്തെയായിരുന്നു ചിത്രീകരിച്ചിരുന്നത്. മുംബൈയിലെ പാല്‍ കേന്ദ്രങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് നേരിട്ട് പാല്‍ ലഭിക്കുന്നില്ല. അത് ആദ്യം ‘പാല്‍ മാഫിയ’യുടെ കൈയിലെത്തുന്നു. അവിടെ നിന്നും ഡിറ്റർജന്റ് പൗഡർ, യൂറിയ, സോപ്പ്, റിഫൈൻഡ് ഓയില്‍, സിന്തറ്റിക് കെമിക്കലുകള്‍ തുടങ്ങിയ വസ്തുക്കള്‍ കലർത്തുന്നു. പിന്നാലെ ഒരു ലിറ്ററില്‍ നിന്ന് രണ്ട് ലിറ്റാറാക്കാൻ വെള്ളം ചേർക്കുന്നു. ഇതിന് ശേഷമാണ് പാല്‍ മുംബൈയിലെ വീടുകളിലെത്തുന്നത്. വീഡിയോയില്‍ കൃത്രിമ പാല്‍ ഉണ്ടാക്കുന്നത് കാണിക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതും വ്യാജ പാല്‍ നിർമ്മാതാവ് പാല്‍ പാക്കറ്റുകളിലെ തുളകള്‍ തീ ഉപയോഗിച്ച്‌ ഒട്ടിക്കുന്നതും വീഡിയോയില്‍ കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group