പാലക്കാട് :ചിറ്റൂരില്‍ ആറ് വയസുകാരൻ സുഹാനായുള്ല പ്രാർത്ഥനകള്‍ വിഫലമായി. വീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്ന് സുഹാന്റെ മൃതദേഹം കണ്ടെത്തി.20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കുളത്തില്‍ പൊങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അമ്ബാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്- തൗഹിത ദമ്ബതികളുടെ ഇളയമകൻ സുഹാൻ ആണ് മരിച്ചത്. ഇന്നലെ, ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ സുഹാൻ വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. സാധാരണ കുട്ടികള്‍ തമ്മിലുണ്ടാകുന്ന പണക്കമാണെന്ന് കരുതി.
എന്നാല്‍ കുറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പോലീസില്‍ പരാതി നല്‍കുകയും തെരച്ചില്‍ നടത്തുകയും ചെയ്തത്.സംഭവ സമയം വീട്ടില്‍ സുഹാന്‍റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണുണ്ടായിരുന്നത്. നീലഗിരി പബ്ലിക് സ്കൂളിലെ അധ്യാപികയായ സുഹാന്‍റെ അമ്മ ഈ സമയം സ്കൂളിലെ ഒരു ആവശ്യത്തിനായി പോയിരിക്കുകയായിരുന്നു.