Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; അതിവേഗം പുരോഗമിക്കുന്നു, ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങി

ബെംഗളൂരു ബിസിനസ് കോറിഡോര്‍ പദ്ധതി; അതിവേഗം പുരോഗമിക്കുന്നു, ഭൂമിയേറ്റെടുക്കല്‍ നടപടി തുടങ്ങി

by admin

ബെംഗളൂരു: നഗരം കാത്തിരിക്കുന്ന പെരിഫറല്‍ റിംഗ് റോഡ് അഥവാ ബിസിനസ് കോറിഡോർ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) വേഗത കൂട്ടിയിരിക്കുകയാണ്.ഭൂവുടമകളില്‍ നിന്ന് സമ്മതപത്രങ്ങള്‍ ലഭിച്ചതോടെയാണ് ഇത്. ഒത്തുതീർപ്പിന് തയ്യാറുള്ള ഭൂവുടമകള്‍ക്കായി ഏക്കറിന് നല്‍കുന്ന നഷ്‌ടപരിഹാര തുക, ടിഡിആർ ഓപ്ഷനുകള്‍ എന്നിവ സംബന്ധിച്ച ഗ്രാമം തിരിച്ചുള്ള വിവരങ്ങള്‍ അധികൃതർ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങള്‍ ബെംഗളൂരു ബിസിനസ് കോറിഡോർ വെബ്‌സൈറ്റില്‍ ലഭ്യമാണ്.ബെംഗളൂരു വിമാനത്താവളത്തില്‍ ആ മാറ്റം വന്നു; സൗജന്യ പാർക്കിംഗ് 15 മിനിറ്റാക്കി, പിക്കപ്പ് നിയമം പരിഷ്‌കരിച്ചുപിആർആർ-1 പദ്ധതിക്കായി ഏറ്റെടുക്കുന്നതില്‍ അധികവും കൃഷിഭൂമിയാണെങ്കിലും, ടിഡിആർ കണക്കാക്കുന്നത് നഗരഭൂമിയുടെ സ്ക്വയർ അടി മൂല്യം അടിസ്ഥാനമാക്കിയാണ്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി ഭൂമി ആവശ്യപ്പെടുന്നവർക്ക് റെസിഡൻഷ്യല്‍ പ്ലോട്ടിന്റെ വലുപ്പം 60:40 അനുപാതത്തില്‍ പരിമിതപ്പെടുത്തിയിട്ടില്ല.ഇത് ഭൂമിയുടെ മാർഗനിർദ്ദേശക മൂല്യത്തെ ആശ്രയിക്കും. ഉയർന്ന മാർഗ്ഗനിർദ്ദേശക മൂല്യമുള്ള പ്രദേശങ്ങളില്‍, ഏറ്റെടുത്ത ഭൂമിയുടെ 40 ശതമാനത്തിലധികം വിസ്‌തീർണ്ണമുള്ള പ്ലോട്ടുകള്‍ ഉടമകള്‍ക്ക് ലഭിച്ചേക്കാം.

ഒത്തുതീർപ്പ് നഷ്‌ടപരിഹാര തുകകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്‍കാൻ ബിഡിഎ കമ്മീഷണർ മണിവണ്ണൻ നാല് ഡെപ്യൂട്ടി കമ്മീഷണർമാരെ (ഭൂമി ഏറ്റെടുക്കല്‍) നിയമിച്ചു.5 നഷ്‌ടപരിഹാര ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാൻ ഭൂവുടമകള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങള്‍ വഴി ബന്ധപ്പെടാവുന്നതാണ്. രേഖകള്‍ സമർപ്പിച്ച്‌ 15 ദിവസത്തിനകം ഭൂവുടമകള്‍ക്ക് പണമായോ താല്‍ക്കാലിക ടിഡിആർ എലിജിബിലിറ്റി സർട്ടിഫിക്കറ്റായോ റെസിഡൻഷ്യല്‍/കൊമേർഷ്യല്‍ ഭൂമി സർട്ടിഫിക്കറ്റുകളായോ നഷ്‌ടപരിഹാരം ലഭിക്കുമെന്ന് BDA വൃത്തങ്ങള്‍ അറിയിച്ചു.പെരിഫെറല്‍ റിംഗ് റോഡ് ഫേസ് 1-ല്‍ ഉള്‍പ്പെട്ട ഗ്രാമങ്ങളിലെ ഭൂവുടമകള്‍ക്ക് നഷ്‌ടപരിഹാര വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. പഴയതും പുതിയതുമായ നഷ്‌ടപരിഹാര നിരക്കുകളും ഓപ്ഷനുകളും ഇവിടെ കാണാം. ഗ്രാമം തിരിച്ചും ഹോബ്ലി തിരിച്ചുമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാം.കിംവദന്തികള്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റിലോ ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ ലഭ്യമായ വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഭൂവുടമകളോടും പൊതുജനങ്ങളോടും ബിഡിഎ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ധാരാളം വ്യാജ വാർത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.പാർപ്പിട, വാണിജ്യ ഭൂമികള്‍ക്കുള്ള നഷ്‌ടപരിഹാര നിരക്കുകള്‍ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്‌ടപരിഹാരം ഏക്കറിന് 2.50 കോടി മുതല്‍ 15.60 കോടി രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. വാണിജ്യ ഫ്ലാറ്റുകള്‍ക്ക്, ചതുരശ്ര അടിക്ക് ഏകദേശം 8385 രൂപയായി നിരക്ക് നിശ്ചയിച്ചു. റെസിഡൻഷ്യല്‍ ഫ്ലാറ്റുകള്‍ക്കുള്ള നഷ്‌ടപരിഹാരം ഭൂമിയുടെ വിജ്ഞാപനം ചെയ്‌ത മാർഗനിർദ്ദേശ മൂല്യത്തെ അടിസ്ഥാനമാക്കി, യോഗ്യതയുള്ളവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിശ്ചയിച്ച നിരക്കുകള്‍ക്ക് അനുസൃതമായി നിർണയിക്കും.ബെംഗളൂരു ബിസിനസ് കോറിഡോർ74 കിലോമീറ്റർ ദൈർഘ്യം വരുന്ന പദ്ധതി മുൻപ് പെരിഫറല്‍ റിംഗ് റോഡ് പ്രോജക്റ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പദ്ധതിക്ക് ആകെ 2560 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഇതില്‍ ഏകദേശം 140 ഏക്കർ ഭൂമി തർക്കങ്ങളിലാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കർഷകർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങള്‍ നിലയ്ക്കുമോ എന്നാണ് ആശങ്ക.ബെംഗളൂരു നഗരത്തെ മാറ്റിമറിക്കും; നമ്മ മെട്രോ കൂടുതല്‍ ഇടങ്ങളിലേക്ക്, ലക്ഷ്യം 175 കി.മീ ദൈർഘ്യം..!ആകെ 117 കിലോമീറ്റർ ദൈർഘ്യത്തിലാണ് ബെംഗളൂരു ബിസിനസ് കോറിഡോർ ഒരുങ്ങുന്നത്. ആക്‌സസ് – കണ്‍ട്രോള്‍ഡ് എക്‌സ്പ്രസ് വേ നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ ഘട്ടത്തിലാണ്. 2026 മാർച്ചോടെ സിവില്‍ വർക്ക് ടെൻഡറുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. നിർദ്ദിഷ്‌ട കോറിഡോർ തുമകുരു റോഡ് (എൻ‌എച്ച്‌-4), ബല്ലാരി റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, സർജാപൂർ റോഡ്, ഹൊസൂർ റോഡ്‌എന്നിങ്ങനെയുള്ള പാതകളുമായി ബന്ധിപ്പിക്കാനാണ് നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group