Home കേരളം ലക്ഷത്തിലും രക്ഷയില്ല കുതിപ്പ് തുടർന്ന് സ്വർണവില;ഇന്നത്തെ വില അറിയാം

ലക്ഷത്തിലും രക്ഷയില്ല കുതിപ്പ് തുടർന്ന് സ്വർണവില;ഇന്നത്തെ വില അറിയാം

by admin

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വന്‍ തോതില്‍ വില കൂടി. ഒരു ലക്ഷം രൂപ കടന്നാല്‍ വില കുറയുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് 880 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് ഉയര്‍ന്നു. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം.ജ്വല്ലറികളില്‍ ആഭരണ വില്‍പ്പന കുറഞ്ഞിണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഉപഭോക്താക്കളില്‍ പലരും പഴയ സ്വര്‍ണം വില്‍ക്കാനോ മാറ്റി വാങ്ങാനോ ആണ് വരുന്നത്. ഈ മേഖല വൈകാതെ തകരുമെന്ന് ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. സ്വര്‍ണ വ്യാപാരം, ആഭരണ നിര്‍മാണം തുടങ്ങിയ മേഖലയില്‍ ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 103560 രൂപയാണ് വില, ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12945 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 94920 രൂപയായിരുന്നു. അതായത്, ആ വിലയില്‍ നിന്ന് ഇന്നത്തെ വിലയിലേക്കുള്ള മാറ്റം 8640 രൂപയാണ്. ഇത്രയും മാറ്റം സംഭവിച്ചിരിക്കുന്നത് മൂന്നാഴ്ച്ചയ്ക്കിടെയാണ് എന്നതും എടുത്തു പറയണം.ഈ മാസം 9ന് ഒരു പവന്‍ സ്വര്‍ണം വാങ്ങി ഇപ്പോള്‍ വില്‍ക്കുന്ന വ്യക്തിക്ക് 8600 രൂപയാണ് കൈയ്യില്‍ അധികം കിട്ടുക. അതേസമയം, ആഭരണം വാങ്ങി ഇപ്പോള്‍ വില്‍ക്കുന്നവര്‍ക്ക് ലാഭം കിട്ടണം എന്നില്ല. പണിക്കൂലി ഇനത്തില്‍ വലിയ തുക ആഭരണം വാങ്ങുന്ന സമയം നല്‍കണം. പിന്നീട് അതേ സ്വര്‍ണാഭരണം തിരിച്ചുവില്‍ക്കുമ്പോള്‍ പഴയ സ്വര്‍ണത്തിന്റെ മൂല്യമാണ് കണക്കാക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group