ബെംഗളൂരു: ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ബിഐഎഎല്‍) ടെർമിനല്‍ 1-ലെ പുതിയ പിക്കപ്പ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി.സൗജന്യ പാർക്കിംഗ് സമയം 15 മിനിറ്റായി ഉയർത്തിയതായി പ്രഖ്യാപിച്ചു. നേരത്തെ 10 മിനിറ്റായിരുന്ന സൗജന്യ പാർക്കിംഗ് സമയം വർധിപ്പിച്ച്, പിക്കപ്പ് ഏരിയകളില്‍ കൂടുതല്‍ സൗകര്യം നല്‍കാനാണ് ബിഐഎഎല്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.ബെംഗളൂരു നഗരത്തിന് മുകളിലൂടെ ഇനി പറന്നുപോവാം; നൂതനമായ എയർ ടാക്‌സി സംവിധാനം വരുന്നു..!ഡിസംബർ 13-ന് ടി1-ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍ അനുസരിച്ച്, ബിഐഎഎല്‍-മായി നേരിട്ട് ബന്ധമില്ലാത്ത വാണിജ്യ വാഹനങ്ങള്‍ നിർബന്ധമായും പി3, പി4 എന്നീ നിശ്ചിത പാർക്കിംഗ് സോണുകള്‍ ഉപയോഗിക്കണം എന്നാണ് പറയുന്നത്. ഈ സോണുകളില്‍ അവർക്ക് 15 മിനിറ്റ് സൗജന്യ കാത്തിരിപ്പ് സമയം ലഭിക്കും.ഈ സമയപരിധി കഴിഞ്ഞാല്‍, അര മണിക്കൂറിന് 100 രൂപയും പിന്നീട് ഓരോ അധിക മണിക്കൂറിനും 50 രൂപയും ടാക്‌സി ഡ്രൈവർമാർ നല്‍കേണ്ടിവരും. ടി1-ല്‍ നിന്ന് ഓരോ 7 മിനിറ്റിലും സർവീസ് നടത്തുന്ന ഷട്ടില്‍ ബസുകളോ, ബഗ്ഗികളോ, കാറുകളോ ഉപയോഗിച്ച് പി3, പി4 പാർക്കിംഗ് ഏരിയകളിലേക്ക് എളുപ്പത്തില്‍ എത്താൻ സാധിക്കും.എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി തങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച ഈ നിയമങ്ങള്‍, പുതിയ ഇളവുകള്‍ വന്നതുകൊണ്ട് മെച്ചപ്പെടാൻ പോകുന്നില്ലെന്നാണ് കാബ് ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം തന്നെ ടാക്‌സി ഡ്രൈവർമാരും യാത്രക്കാരും ഇവിടുത്തെ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധിക്കുന്നുണ്ട്.’സാധനങ്ങളുമായി പി4 വരെ കാല്‍നടയായി പോകാൻ യാത്രക്കാർക്ക് താല്‍പ്പര്യമില്ല, അവരെ കുറ്റം പറയാൻ കഴിയില്ല. പുതിയ നിയമങ്ങളെക്കുറിച്ച് പല യാത്രക്കാർക്കും ഇപ്പോഴും അറിയില്ല. അവർ മറ്റു പ്ലാట్ഫോമുകളിലൂടെ കാബുകള്‍ ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ പി4-ലേക്ക് പോകേണ്ടിവരുമ്ബോള്‍ അവർ യാത്ര റദ്ദാക്കും’ ടാക്‌സി ഡ്രൈവറെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.ഈ വിഷയത്തില്‍ ചർച്ച ചെയ്യുന്നതിനായി ബെംഗളൂരുവിലെ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇനി തിങ്കളാഴ്‌ച ബെംഗളൂരു വിമാനത്താവള അധികൃതരുമായി ചർച്ച നടത്താനും ടാക്‌സി ഡ്രൈവർമാർ പദ്ധതി ഇടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.നിലവിലെ പുതിയ നിയമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും, താഴെത്തട്ടിലുള്ള യാത്രക്കാർ പതിയെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അതിനിടെ പിക്കപ്പ് നിയമങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു ഓണ്‍ലൈൻ ഹർജിക്ക് ഏകദേശം 1000 പേരുടെ ഒപ്പുകള്‍ ലഭിച്ചിട്ടുണ്ട്.വിമാനത്താവളം അംഗീകരിച്ച കാബ് അഗ്രഗേറ്ററുകള്‍ക്ക് വില കൂടുതലാണെന്ന് വിശ്വസിച്ച് പലരും അവരെ ഒഴിവാക്കാറുണ്ട് എന്നതാണ് മറ്റൊരു വസ്‌തുത. കഴിഞ്ഞ ദിവസം കോർപ്പറേറ്റ് മഞ്ഞ ബോർഡ് വാഹനങ്ങള്‍ക്കായി അഞ്ചാമതൊരു പ്രത്യേക പാത നിർമ്മിക്കുമെന്ന് ബിഐഎഎല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഈ പ്രസ്‌താവന പിന്നീട് പിൻവലിക്കുകയായിരുന്നു.ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം;ഏറ്റവും സാധ്യത എവിടെ? പ്രധാനമായും പരിഗണിക്കുക ഇക്കാര്യങ്ങള്‍ഡിസംബർ 28 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞ ഈ പാത, മിറ്റി കഫേയ്ക്കും ശ്രീസാഗറിനും സമീപം 15 മിനിറ്റിന് 275 രൂപ ഫീസ് ഈടാക്കി കോർപ്പറേറ്റ് ടാക്‌സികള്‍ക്ക് പ്രവേശനം നല്‍കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ അധികം വൈകാതെ ഈ പ്രഖ്യാപനം അവർ ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദീകരണം വിമാനത്താവള അധികൃതർ നല്‍കിയിട്ടില്ല.