Home കേരളം സ്വർണവില സർവ്വകാല റെക്കോർഡില്‍ ;കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില ഇന്നത്തെ വില അറിയാം

സ്വർണവില സർവ്വകാല റെക്കോർഡില്‍ ;കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില ഇന്നത്തെ വില അറിയാം

by admin

ഇന്നും സ്വർണവില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 560 രൂപ വർദ്ധിച്ചു. ചൊവ്വാഴ്ച പവന് 2,400 രൂപ വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു.ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവില്‍ 10,2680 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാർക്കിങ് ചാർജും ചേർത്താല്‍ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നല്‍കണം.

ഫെഡറല്‍ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഡിമാൻഡ് നിലനില്‍ക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്.ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.വില വിവരങ്ങള്‍ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,835 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,550 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 8220 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5300 രൂപയാണ്. ഇന്ന് വെള്ളിയുടെ വില സർവ്വകാല റെക്കോർഡിലാണ്. വെള്ളിയുടെ വില ഗ്രാമിന് 240 രൂപയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group