Home കർണാടക മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണ്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരുക്ക്

by admin

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂണ്‍ വില്‍പ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചു.42 കാരനായ ബലൂണ്‍ വില്‍പ്പനക്കാരനാണ് മരിച്ചത് മരിച്ചു, മൂന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം. ബലൂണ്‍ വില്‍പ്പനക്കാരൻ സിലിണ്ടർ ഉപയോഗിച്ച്‌ ബലൂണുകള്‍ നിറയ്‌ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.

പരുക്കേറ്റവരില്‍ ബെംഗളൂരുവില്‍ നിന്നുള്ള ലക്ഷ്മി എന്ന സ്ത്രീയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.നഞ്ചൻഗുഡ് സദേശി മഞ്ജുള, റാണെബന്നൂര്‍ സ്വദേശി കൊത്രേഷ് ഗുട്ടെ, കൊല്‍ക്കത്ത സ്വദേശിനിഷാലിന ഷബ്ബീർ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മൈസൂരുവിലെ കെആർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഫോടനത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചു. സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ സ്ഥലം സന്ദർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group