Home ടെക്നോളജി ബെംഗളൂരു നഗരത്തിന് മുകളിലൂടെ ഇനി പറന്നുപോവാം; എയര്‍ ടാക്‌സി സംവിധാനം വരുന്നു

ബെംഗളൂരു നഗരത്തിന് മുകളിലൂടെ ഇനി പറന്നുപോവാം; എയര്‍ ടാക്‌സി സംവിധാനം വരുന്നു

by admin

ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ ബെംഗളൂരു നഗരം എന്നും ധാരാളം പഴികേട്ടിട്ടുണ്ട്. റോഡ് ഗതാഗതം പലപ്പോഴും പലരുടെയും പേടി സ്വപ്‌നം കൂടിയായിരുന്നു.എന്നാല്‍ ഇപ്പോള്‍ മെട്രോ ഉള്‍പ്പെടെയുള്ളവയുടെ വരവോടെ ഇത്തരം സാഹചര്യങ്ങള്‍ ഒക്കെ മാറിയിരുന്നു. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇപ്പോള്‍ അത്യാധുനിക യാത്ര സൗകര്യം ഒരുക്കാൻ ബെംഗളൂരു നഗരം അണിയറയില്‍ ഒരുങ്ങുകയാണ്.അഡ്വാൻസ്ഡ് എയർ മൊബിലിറ്റി മേഖലയില്‍ ഒരു സുപ്രധാന ചുവടുവെപ്പായി, ബംഗളൂരു ആസ്ഥാനമായ സർള ഏവിയേഷൻ തങ്ങളുടെ ഇലക്‌ട്രിക് എയർ-ടാക്‌സി ഡെമോണ്‍സ്ട്രേറ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് ആരംഭിച്ചതോടെയാണ് ഈ സാധ്യത തെളിയുന്നത്. കഴിഞ്ഞ ദിവസമാണ് കമ്ബനി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. വെർട്ടിക്കല്‍ ഫ്ളയിങ് സാങ്കേതികവിദ്യയില്‍ രാജ്യത്തെ ഏറ്റവും നൂതനമായ സ്വകാര്യ സംരംഭമാണിത്.ബംഗളൂരു ഫെസിലിറ്റിയിലാണ് SYLLA SYL-X1 എന്ന 7.5 മീറ്റർ ചിറകുവിസ്‌താരമുള്ള eVTOL ഡെമോണ്‍സ്ട്രേറ്ററിന്റെ പരീക്ഷണ പറക്കല്‍ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ eVTOL ഡെമോണ്‍സ്ട്രേറ്ററാണിത്. ബെംഗളൂരു നഗരവാസികളെ സംബന്ധിച്ച്‌ ഏറ്റവും സുപ്രധാനമായ നീക്കങ്ങളില്‍ ഒന്നായാണ് ഇത് വിലയിരുത്തുന്നത്.”സർള ഏവിയേഷൻ അതിന്റെ പകുതി വലുപ്പമുള്ള (7.5 മീറ്റർ ചിറകുവിസ്‌താരം) eVTOL ഡെമോണ്‍സ്ട്രേറ്ററായ SYLLA SYL-X1-ന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് കമ്ബനിയുടെ ബംഗളൂരുവിലെ ടെസ്‌റ്റ് ഫെസിലിറ്റിയില്‍ ആരംഭിച്ചിരിക്കുന്നു’ എന്നായിരുന്നു കമ്ബനി അറിയിച്ചത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവന്നേക്കും.ഒൻപത് മാസത്തിനുള്ളില്‍ കുറഞ്ഞ ചെലവില്‍ വികസിപ്പിച്ച ഈ പ്രോഗ്രാം, ഘടനാപരമായ പ്രകടനം, പ്രൊപ്പല്‍ഷൻ സംയോജനം, സിസ്‌റ്റം സുരക്ഷ എന്നിവ പരിശോധിക്കാനാണ്. സർട്ടിഫിക്കേഷൻ ആവശ്യകതകള്‍ മനസില്‍ കണ്ടുകൊണ്ടാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്.

ബെംഗളൂരു നഗരത്തിലെ സ്ഥിതിഗതികള്‍ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇതിനെ തയ്യാറാക്കി എടുക്കുന്നത്.നേരത്തെ 2024-ലെ പ്രീ-സീഡ്, സീഡ് റൗണ്ടുകളിലൂടെ കമ്ബനി 13 മില്യണ്‍ ഡോളർ (ഏകദേശം 116 കോടി രൂപ) സമാഹരിച്ചിരുന്നു. കൂടാതെ, 2025 ജനുവരിയില്‍ ആക്‌സല്‍, സെറോദ സഹസ്ഥാപകൻ നിഖില്‍ കാമത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സീരീസ് എ റൗണ്ടും പൂർത്തിയാക്കി. ഇതോടെയാണ് കമ്ബനി മാധ്യമ ശ്രദ്ധയില്‍ വന്നത്.ഈ ജനുവരിയില്‍ ‘ഷൂന്യ’ എന്ന പ്രോട്ടോടൈപ്പ് എയർ ടാക്‌സി ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അനാച്ഛാദനം ചെയ്‌ത സർള ഏവിയേഷൻ, 2028-ഓടെ ബംഗളൂരുവില്‍ eVTOL വിമാനങ്ങള്‍ പുറത്തിറക്കാൻ ലക്ഷ്യമിടുന്നു. അങ്ങനെയെങ്കില്‍ രണ്ട് വർഷത്തിനുള്ളില്‍ എയർ ടാക്‌സി സംവിധാനം പ്രവർത്തിക്കുന്ന മുൻനിര നഗരങ്ങളുടെ പട്ടികയിലേക്ക് ബെംഗളൂരുവും വന്നുചേരും.2023 ഒക്ടോബറില്‍ അഡ്രിയാൻ ഷ്‌മിഡ്റ്റ്, രാകേഷ് ഗാവോങ്കർ, ശിവം ചൗഹാൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ഈ കമ്ബനി, ഫ്ലിപ്‌കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാല്‍, സെറോദ സഹസ്ഥാപകൻ നിഖില്‍ കാമത്ത് എന്നിവരുള്‍പ്പെടെയുള്ള ഏഞ്ചല്‍ നിക്ഷേപകരോടൊപ്പം ആക്‌സലിന്റെ പിന്തുണയോടെയാണ് ആരംഭിച്ചത്. ഈ വർഷം ഓഗസ്‌റ്റില്‍ മുൻ സിവില്‍ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസലിനെ അവർ ഉപദേശകനായും നിയമിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group