ബെംഗളൂരു: ടെക്കി യുവാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലെന്ന് പോലീസ്. നാലുമാസം മുൻപുതന്നെ തോക്കും കത്തിയും ഉൾപ്പെട ഇയാൾ പോലീസിന് കൈമാറി. ഭാര്യയെ കൊലപ്പെടുത്തിയിട്ടും കൂസലില്ലാതെ പോലീസ് സ്‌റ്റേഷനിലെത്തിയ പ്രതി, ‘അവൾ അത് അർഹിക്കുന്നു’ എന്നുമാത്രമാണ് പോലീസുകാരോട് പറഞ്ഞതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.2011-ലാണ് ഭുവനേശ്വരിയും ബാലമുരുകനും വിവാഹിതരായത്. ഏതാനുംവർഷങ്ങൾക്ക് ശേഷം ഇരുവർക്കുമിടയിൽ ദാമ്പത്യപ്രശ്‌നങ്ങൾ ആരംഭിച്ചു. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്നായിരുന്നു ബാലമുരുകന്റെ സംശയം. ഭാര്യ മറ്റുപുരുഷന്മാരുമായി സംസാരിക്കുന്നതുപോലും ഇയാൾ സംശയത്തോടെയാണ് കണ്ടത്. കുട്ടികളുണ്ടായശേഷവും ദമ്പതിമാർക്കിടയിലെ വഴക്ക് രൂക്ഷമായി. ബന്ധുക്കൾ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ ബാലമുരുകൻ ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നതും പതിവായി. ഇതോടെയാണ് ഭുവനേശ്വരി ഭർത്താവിൽനിന്ന് അകന്നുകഴിയാൻ തീരുമാനിച്ചത്. ദമ്പതിമാർക്ക് എട്ടാംക്ലാസിൽ പഠിക്കുന്ന മകനും യുകെജി വിദ്യാർഥിനിയായ മകളും ഉണ്ട്.