കൊച്ചി : കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ക്രിസ്മസ് ദിനത്തില്‍ നാമമാത്രമായ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും വില കുറയുന്നില്ല എന്നത് എടുത്തു പറയണം.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 7200 രൂപ അധികമാണ് ഇന്നത്തെ വില. അതായത്, മൂന്നാഴ്ച തികയുന്നതിന് മുമ്ബാണ് ഇത്രയും വര്‍ധന. ശമ്ബളം മാത്രം നോക്കിയാല്‍ പോര; ജോലി പോയാല്‍ എന്തു ചെയ്യും, അറിയാം ഇപിഎഫ്‌ഒ വരുത്തിയ മാറ്റംരാജ്യാന്തര വിപണിയില്‍ അവധി ആയതിനാല്‍ ഇന്ന് കാര്യമായ വില മാറ്റമുണ്ടായിട്ടില്ല. 4479 ഡോളര്‍ ആണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഡോളര്‍ സൂചിക 97.95 എന്ന നിരക്കിലേക്ക് അല്‍പ്പം മെച്ചപ്പെട്ടു. ഇതോടെ ഇന്ത്യന്‍ രൂപ 89.83 എന്ന നിരക്കിലേക്ക് വീണു. രൂപയും ഡോളറും രാജ്യാന്തര സ്വര്‍ണവിലയും നോക്കിയാണ് കേരളത്തില്‍ സ്വര്‍ണില നിശ്ചയിക്കുക.കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 102120 രൂപയാണ് ഇന്നത്തെ വില. 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12765 രൂപയായി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ടായിട്ടുണ്ട്. കുറച്ചുദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ പല കാരണങ്ങളാല്‍ സ്വര്‍ണവില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്.
ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍.ആഭരണം വാങ്ങുമ്ബോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1.11 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്ബോഴാണിത്. ഒരു ജ്വല്ലറിയില്‍ മാത്രം അന്വേഷിക്കാതെ, ഒന്നിലധികം സ്ഥലത്ത് അന്വേഷിച്ച് പണിക്കൂലിയിലെ മാറ്റം മനസിലാക്കി ആഭരണം വാങ്ങുന്നതാണ് ഉപഭോക്താക്കള്‍ക്ക് ഉചിതം.സ്വര്‍ണം വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍ആഭരണം അണിയുകയാണോ, ആസ്തിയായി സൂക്ഷിക്കുകയാണോ… ഏതാണ് ആവശ്യം എന്ന് സ്വര്‍ണം വാങ്ങുന്നതിന് മുമ്ബ് ഉപഭോക്താവ് തീരുമാനിക്കണം. ആഭരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ കുറഞ്ഞ കാരറ്റില്‍ താരതമ്യേന വില കുറഞ്ഞ സ്വര്‍ണം കിട്ടും. 18, 14, 9 കാരറ്റുകളെ ഇതിന് വേണ്ടി തിരഞ്ഞെടുക്കാം. കാരറ്റ് കുറയുമ്ബോള്‍ ആഭരണത്തിലെ സ്വര്‍ണത്തിന്റെ അംശം കുറയും.18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനം സ്വര്‍ണമുണ്ടാകും. 9 കാരറ്റില്‍ 37 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമായിരിക്കും. അതേസമയം, നിക്ഷേപമായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 കാരറ്റിലെ ബാര്‍, കോയിന്‍ എന്നിന വാങ്ങാം. ഗോള്‍ഡ് ഇടിഎഫ്, എസ്ജിബി തുടങ്ങിയ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടും സുരക്ഷിതമാണ്.ആഭരണമായി അണിയുകയും വേണം, കൂടാതെ ആവശ്യം വന്നാല്‍ ബാങ്കില്‍ പണയും വെക്കുകയും ചെയ്യാം എന്ന ലക്ഷ്യമാണ് ഉപഭോക്താവിന് ഉള്ളതെങ്കില്‍ 22 കാരറ്റ് ആഭരണം വാങ്ങാം. ഇവ ബാങ്കില്‍ പണയം വെക്കാന്‍ സ്വീകരിക്കും. ആഭരണമായി അണിയുകയും ചെയ്യാം. ഇതിനെക്കാള്‍ കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ ബാങ്കില്‍ സ്വീകരിക്കില്ല.