ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനല്‍ 1-ലെ (ടി1) പുതിയ പിക്ക് അപ്പ് നിയമങ്ങള്‍ക്കെതിരെ യാത്രക്കാരും ക്യാബ് ഡ്രൈവർമാരും ശക്തമായ പ്രതിഷേധത്തില്‍.ബാംഗ്ലൂർ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡിനോട് ഈ നിയമങ്ങള്‍ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹൊസ റോഡ് നിവാസിയായ ഹരീഷ് അംജൂരി ഒരു നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ക്യാബ് ഡ്രൈവർമാർ അധികാരികളുമായി ചർച്ച തുടരുകയാണ്.പുതിയ നിയമങ്ങള്‍ക്ക് മതിയായ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നിരവധി യാത്രക്കാർ സമാന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. നിരവധി യാത്രക്കാരൻ പുതിയ പരിഷ്കാരത്തില്‍ പെട്ട് വലയുന്നത്. പുറത്തേക്ക് പോവാനുള്ള വാഹനം തപ്പി ഏറെനേരം നടക്കേണ്ടി വരുന്നത് ഗതികേടാണ് എന്നാണ് പലരുടെയും വിമർശനം.പല യാത്രക്കാരും സമാന ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്.’പ്രായമായ യാത്രക്കാർ ലഗേജുകളുമായി ബുദ്ധിമുട്ടുന്നതും, കുട്ടികള്‍ക്ക് ദീർഘദൂരം നടക്കാൻ പ്രയാസപ്പെടുന്നതും, ഗർഭിണികള്‍ക്ക് ക്ഷീണിച്ച യാത്രയ്ക്ക് ശേഷം അനാവശ്യമായി കൂടുതല്‍ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതും ഹൃദയഭേദകമാണ്’ എന്നാണ് അംജൂരി നിവേദനത്തില്‍ പറയുന്നത്.
‘ഈ നിയമങ്ങള്‍ പുനഃപരിശോധിച്ച്, എല്ലാ യാത്രക്കാർക്കും സൗകര്യപ്രദവും എളുപ്പത്തില്‍ പ്രവേശിക്കാവുന്നതുമായ മുൻ പിക്ക് അപ്പ് പോയിന്റ് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്… ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള അധികാരികളോട്, പഴയ പിക്ക് അപ്പ് സ്ഥലങ്ങള്‍ വീണ്ടും തുറക്കാൻ ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു. അവ അറൈവല്‍ ഗേറ്റുകള്‍ക്ക് അടുത്തും, വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സൗകര്യപ്രദവുമായിരുന്നു’ നിവേദനത്തില്‍ വ്യക്തമാക്കുന്നു.പി4-ലെ ക്രമീകരണങ്ങള്‍ കാര്യക്ഷമമല്ലെന്ന് പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.യൂബർ ബ്ലാക്ക് പോലുള്ള പ്രീമിയം സേവനങ്ങള്‍ ടെർമിനലിന് അടുത്തായി ലഭ്യമാകുമ്ബോള്‍, ബസ്സുകളും മറ്റ് ടാക്സി അഗ്രഗേറ്ററുകളും കൂടുതല്‍ ദൂരത്താണ് എന്ന ആക്ഷേപവുമുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.’ഇതില്‍ വിമാനത്താവളത്തിന് നേരിട്ട് പങ്കുണ്ടാവില്ലായിരിക്കാം, കാരണം അഗ്രഗേറ്ററുകള് എത്ര പണം നല്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സ്ഥലം തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, ഇത് ഉപഭോക്താക്കളുടെ സാമ്ബത്തിക ഭാരം കാര്യമായി വർധിപ്പിക്കും. വിമാനത്താവളത്തില്‍ നിന്ന് ക്യാബ് ബുക്ക് ചെയ്യുന്നത് സാധാരണ നിരക്കിനേക്കാള്‍ 50% വരെ അധിക ചിലവാണെന്നും’ ഒരു യാത്രക്കാരി ചൂണ്ടിക്കാട്ടി.പുതിയ നിയമങ്ങള്‍ ഡിസംബർ 11-ന് ടി2-ലും ഡിസംബർ 13-ന് ടി1-ലും നടപ്പിലാക്കിയതുമുതല്‍ വിമാനത്താവള അധികൃതർ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പുതിയ പിക്ക് അപ്പ് സംവിധാനം ലോകത്തിലെ മുൻനിര വിമാനത്താവളങ്ങള്‍ പിന്തുടരുന്ന രീതിക്ക് അനുസൃതമാണെന്ന് ബിഐഎഎല്‍ വിശദീകരിച്ചു.പുതിയ സംവിധാനം സ്ഥിരത കൈവരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ അടുത്ത 30 ദിവസത്തേക്ക് അതിന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുമെന്ന് ബിഐഎഎല്‍ വക്താവ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.