Home തിരഞ്ഞെടുത്ത വാർത്തകൾ പുതുവര്‍ഷം ബെംഗളൂരു മെട്രോ കൂടുതല്‍ ദൂരത്തേക്ക്; എയര്‍പോര്‍ട്ട് പാത തുറക്കുന്നതിനെക്കുറിച്ച്‌ ഡികെ ശിവകുമാര്‍

പുതുവര്‍ഷം ബെംഗളൂരു മെട്രോ കൂടുതല്‍ ദൂരത്തേക്ക്; എയര്‍പോര്‍ട്ട് പാത തുറക്കുന്നതിനെക്കുറിച്ച്‌ ഡികെ ശിവകുമാര്‍

by admin

ബെംഗളൂരു :ബെംഗളൂരു മെട്രോ റെയിലിനെ സംബന്ധിച്ച്‌ നിര്‍ണായകമായ വര്‍ഷമാണ് 2026. ഇപ്പോള്‍ തന്നെ 96.1 കിലോമീറ്റര്‍ നീളത്തിലുള്ള നമ്മ മെട്രോയില്‍ പ്രതിദിനം പത്തു ലക്ഷത്തിലധികം യാത്രക്കാരാണ് സഞ്ചരിക്കുന്നത്.ഇവരെ സംബന്ധിച്ച്‌ ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പങ്കുവെച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ മെട്രോ ശൃംഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്.ബെംഗളൂരു മെട്രോ റെയില്‍ ശൃംഖലയുടെ നീളം നിലവിലുള്ള 96.1 കിലോമീറ്ററില്‍ നിന്ന് അടുത്ത വര്‍ഷം അവസാനത്തോടെ 137.11 കിലോമീറ്ററായി വിപുലീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ 41.01 കിലോമീറ്റര്‍ ദൂരമാണ് പുതുതായി കമ്മീഷന്‍ ചെയ്യുന്നത്.2027 ഡിസംബറോടെ ബെംഗളൂരു മെട്രോയുടെ ആകെ നീളം 175 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെമ്ബെഗൗഡ എയര്‍പോര്‍ട്ട് ലൈനും ഉള്‍പ്പെടും. മൂന്നാം ഘട്ടത്തിനായി അടുത്ത മാസം ടെന്‍ഡര്‍ വിളിക്കും. ഏകദേശം 25,311 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ ഡബിള്‍ ഡെക്കര്‍ ഇടനാഴികളും ഉള്‍പ്പെടും. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശിവകുമാര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.ആദ്യ ഘട്ടത്തില്‍ മൂന്ന് പുതിയ മെട്രോ പാതകളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. കലേന അഗ്രഹാരയെ തവരേക്കരെയുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈന്‍ സ്‌ട്രെച്ച്‌ അടുത്ത വര്‍ഷം മെയില്‍ തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. 7.5 കിലോമീറ്റര്‍ പാതയില്‍ ആറ് സ്റ്റേഷനുകളാണുള്ളത്. ഡയറി സര്‍ക്കിളില്‍ നിന്ന് നാഗവാരയിലേക്ക് 13.76 കിലോമീറ്റര്‍ ദൂരമുള്ള ഭൂഗര്‍ഭ പാത അടുത്ത വര്‍ ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. 12 സ്റ്റേഷനുകളാണ് ഈ സ്‌ട്രെച്ചിലുള്ളത്.ഇതുകൂടാതെ ബ്ലൂ ലൈനിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് മുതല്‍ കൃഷ്ണരാജപുരം (കെആര്‍ പുരം) വരെയുള്ള 19.75 കിലോമീറ്റര്‍ പാതയും അടുത്ത വര്‍ഷം ഡിസംബറോടെ തുറക്കും. 13 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. ഇതില്‍ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബാക്കി ഭാഗം 2027-ല്‍ പൂര്‍ത്തിയാകും. കെആര്‍ പുരം മുതല്‍ ഹെബ്ബാള്‍ വഴി കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയില്‍ 18 സ്‌റ്റേഷനുകളാണുള്ളത്.ഭാവിയില്‍ മെട്രോ ലൈനുകള്‍ തവരേക്കരെ, ഹൊസക്കോട്ടെ, ബിഡദി, നെലമംഗല എന്നിവിടങ്ങളിലേക്ക് നീട്ടാനുള്ള പദ്ധിയുമുണ്ട്. ഈ ഘട്ടത്തിനായി ഏകദേശം 25,311 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുകൂടി വന്നാല്‍ യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെ പൊതു ഗതാഗത സംവിധാനത്തിന്റെ കേന്ദ്ര ബിന്ദുവായി മെട്രോ മാറും. ഈ പദ്ധതിക്കായി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി 15,600 കോടി രൂപ ധനസഹായം നല്‍കും. ബാക്കി 9,700 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ജനുവരിയില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group