ബെംഗളൂരു: ഒരു പ്രീമിയം ഉബർ കാറിന്റെ ചെലവിൽ ആകാശയാത്ര! മിനിറ്റുകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുക! ട്രാഫിക് ബ്ലോക്കുകൾ കൊണ്ട് പൊറുതി മുട്ടിയ ബെംഗളൂരു പോലൊരു നഗരത്തിൽ ഇത്തരമൊരു ഗതാഗത മാർഗ്ഗത്തിന് കിട്ടാവുന്ന സ്വീകാര്യത ഊഹിക്കാവുന്നതേയുള്ളൂ. മജസ്റ്റിക്കിൽ നിന്ന് വൈറ്റ് ഫീൽഡിലേക്ക് വെറും ആറോ ഏഴോ മിനിറ്റ് മാത്രം യാത്ര ചെയ്താല്‍ മതിയെങ്കിൽ പ്രീമിയം ടാക്സിയുടെ ചാർജ് ഒരു ചാർജാണോ? ‘സർല എവിയേഷൻ’ തങ്ങളുടെ ഇലക്ട്രിക് എയർ ടാക്സികളുടെ ഗ്രൗണ്ട് ടെസ്റ്റിങ് ആരംഭിച്ചെന്ന വാർത്ത ബെംഗളൂരുവിനെ സന്തോഷിപ്പിക്കുന്നതിന് കാരണം മറ്റൊന്നുമല്ല.യൂബർ യാത്രകളില്ലാത്ത നഗരജീവിതം ഇന്നില്ല. മീറ്റിങ്ങുകൾക്കും മറ്റും പോകുന്ന പലരും പ്രീമിയം യൂബറുകളിലാണ് യാത്ര ചെയ്യാറുള്ളത്. സാധാരണ പ്രീമിയം യൂബർ നിരക്കിനോടടുത്ത യാത്രാക്കൂലി വന്നേക്കാം എയർ ടാക്സിക്ക്. അഥവാ ഒരു ഇടത്തരം ഉബർ കാറിന് വരുന്ന യാത്രാക്കൂലിയെക്കാൾ 1 മുതൽ 1. 5 മടങ്ങ് വരെ ചാർജ് വന്നേക്കാം.
യുഎസ്സിലെ ഉബർ നിരക്കിന് തുല്യമായിരിക്കും ഇന്ത്യയിലെ എയർ ടാക്സി നിരക്ക് എന്ന് പറയുന്നു ആർച്ചർ ഏവിയേഷൻ ചീഫ് കൊമേഴ്സ്യൽ ഓഫീസർ നിഖിൽ ഗോയൽ.ഡല്‍ഹിയിൽ സമാനമായ എയർ ടാക്സി പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആർച്ചർ ഏവിയേഷൻ. ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് യൂബറിൽ 1500-2000 രൂപ ചെലവുണ്ട്. യാത്രാസമയം 90 മിനിറ്റെങ്കിലും വരും. എന്നാൽ എയർ ടാക്സിയിൽ വെറും 7 മിനിറ്റ് കൊണ്ട് ഗുരുഗ്രാമിൽ എത്തിച്ചേരാം. 2000-3000 രൂപയേ യാത്രാക്കൂലി വരൂ. നല്ല പ്രീമിയം സര്‍വീസ് സൗകര്യങ്ങൾ അനുഭവിച്ച് കൂളായി ഒരു യാത്ര