കൊച്ചി : കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വന്‍ വില വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയത്.രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കാരണം ആഗോള വിപണിയില്‍ സര്‍വകാല കുതിപ്പിലാണ് സ്വര്‍ണം. ഇനിയും ഉയരുമെന്നും പറയപ്പെടുന്നു. സ്വര്‍ണം വിറ്റ് പണമാക്കേണ്ട; വരാനിരിക്കുന്നത് ബംബര്‍ ലോട്ടറി, മഞ്ഞലോഹം ഇനിയും തിളങ്ങുംഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 94920 രൂപയായിരുന്നു. കൂടിയത് 99280 രൂപയും. എന്നാല്‍ ഈ റെക്കോര്‍ഡ് വില മറികടന്ന് സ്വര്‍ണം കുതിക്കുമെന്നാണ് പുതിയ വിവരം. ഇന്നത്തെ വില വര്‍ധനവ് ഇതിന്റെ സൂചനയായും വിലയിരുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വില കുറയുകയും പിന്നീട് ആ വിലയില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് ഇന്നത്തെ കുതിപ്പ്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 99200 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ചു. 100 രൂപ കൂടി വര്‍ധിച്ചാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും മറികടക്കും. 4000 രൂപയില്‍ അധികം ഈ മാസം പവന്‍വില കൂടി. ആഗോള അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതിനാല്‍ ഇനിയും വില കൂടുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. മമ്മൂട്ടി-ഖാലിദ് റഹ്മാന്‍ പുതിയ സിനിമ പ്രഖ്യാപിച്ചു; കടുത്ത വിമര്‍ശനം, ‘ഇതിന്റെ കാര്യം പോക്കാ’സ്വര്‍ണവില വലിയ തോതില്‍ കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.
കാരണം ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 4394 ഡോളറായി ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അവിടെ വില കൂടുമ്ബോള്‍ ആനുപാതികമായ വര്‍ധനവ് കേരളത്തിലും പ്രകടമാകും. അതുകൊണ്ടുതന്നെ കേരളത്തില്‍ വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത.സ്വര്‍ണം വില കുറച്ച് വാങ്ങാനുള്ള ഉപായംഅമേരിക്ക സൃഷ്ടിക്കുന്ന ആശങ്കകളാണ് വിപണിയെ താളം തെറ്റിക്കുന്നത്. നേരത്തെ ഇറാനെതിരെയും റഷ്യക്കെതിരെയും ഭീഷണി മുഴക്കിയ അമേരിക്ക ഇപ്പോള്‍ വെനസ്വേലക്കെതിരെയാണ് രംഗത്തുവന്നിട്ടുണ്ട്. ഇത് ക്രൂഡ് ഓയില്‍ വില കൂടാന്‍ കാരണമായി. മാത്രമല്ല, അമേരിക്കന്‍ വിപണി പ്രതിസന്ധി നേരിടുന്നു എന്ന വിവരങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കുന്നു.ഡോളര്‍ സൂചിക 98.61 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.57 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടു. രൂപയെ കൈപിടിച്ച് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയില്‍ എത്തിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളര്‍ കടന്നു. ഇന്ത്യന്‍ വിപണിയുടെ ഭദ്രത അളക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം.ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.08 ലക്ഷം രൂപ ചെലവ് വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് വീണ്ടും ഉയര്‍ന്നേക്കാം. ഒരു ജ്വല്ലറിയെ മാത്രം ആശ്രയിക്കാതെ ഒന്നിലധികം കടകളില്‍ വില അന്വേഷിച്ച് പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവ് ശ്രമിച്ചാല്‍ ചെലവ് കുറയ്ക്കാം. പഴയ സ്വര്‍ണം ഒരു പവന് ഇന്ന് 98000 രൂപയ്ക്ക് മുകളില്‍ കിട്ടും.