Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവില്‍ ജോലി തിരയുകയാണോ? മെട്രോയില്‍ ഒഴിവുണ്ട്…രണ്ട് ലക്ഷം വരെ ശമ്ബളം

ബെംഗളൂരുവില്‍ ജോലി തിരയുകയാണോ? മെട്രോയില്‍ ഒഴിവുണ്ട്…രണ്ട് ലക്ഷം വരെ ശമ്ബളം

by admin

ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലോ ഡെപ്യൂട്ടേഷനിലോ ആയിരിക്കും നിയമനം. ഏഴ് തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. വിശദമായി നോക്കാംരണ്ട് ജനറല്‍ മാനേജർ തസ്തികകളാണുള്ളത്: ജനറല്‍ മാനേജർ (സിഗ്നലിംഗ്/ടെലികോം-1), ജനറല്‍ മാനേജർ (ഓപ്പറേഷൻസ്-1). ഈ തസ്തികകളിലേക്ക് കരാർ നിയമനത്തിന് 55 വയസ്സും, ഡെപ്യൂട്ടേഷന് 56 വയസ്സുമാണ് ഉയർന്ന പ്രായപരിധി. ഡെപ്യൂട്ടി ജനറല്‍ മാനേജർ തലത്തില്‍ അഞ്ച് ഒഴിവുകളുണ്ട്: സേഫ്റ്റി, SSM, AFC/ടെലി, സ്റ്റോർസ്, P-വേ എന്നിവ ഓരോന്ന് വീതം. 48 വയസ്സാണ് പ്രായപരിധി.ജനറല്‍ മാനേജർ (സിഗ്നലിംഗ്/ടെലികോം): ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ കമ്ബ്യൂട്ടർ സയൻസ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം വേണം. റെയില്‍വേ/മെട്രോ റെയില്‍/ഓർഗനൈസ്ഡ് സർവീസുകള്‍/PSU-കളിലെ സിഗ്നലിംഗ്-ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളില്‍ കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഇതില്‍ 5 വർഷമെങ്കിലും സീനിയർ ഭരണ/മാനേജർ റോളില്‍ പ്രവർത്തിച്ചിരിക്കണം.ജനറല്‍ മാനേജർ (ഓപ്പറേഷൻസ്): ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കില്‍ കമ്ബ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗില്‍ ബിരുദം അനിവാര്യമാണ്. റെയില്‍വേയിലോ ആധുനിക മെട്രോ സിസ്റ്റത്തിലോ മെയിന്റനൻസ്/പ്രോജക്‌ട്/ഓപ്പറേഷൻ മേഖലകളില്‍ 20 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഇതില്‍ ഇലക്‌ട്രിക് ലോക്കോ/EMU/ആധുനിക മെട്രോ എന്നിവയുടെ പ്രവർത്തനത്തില്‍ കുറഞ്ഞത് 5 വർഷത്തെ പരിചയമെങ്കിലും വേണം.ഡെപ്യൂട്ടി ജനറല്‍ മാനേജർ (സേഫ്റ്റി): എഞ്ചിനീയറിംഗ് ബിരുദവും, റെയില്‍വേ/ആധുനിക മെട്രോ സിസ്റ്റങ്ങളിലെ സേഫ്റ്റി വിഭാഗത്തില്‍ (മെയിന്റനൻസ്/പ്രോജക്‌ട്/ഓപ്പറേഷൻ) 14 വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. ഓപ്പറേഷൻസ്, സിഗ്നലിംഗ്, സിവില്‍, പി-വേ, റോളിംഗ് സ്റ്റോക്ക് അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ വകുപ്പുകളില്‍ പരിശോധനകളും തുടർനടപടികളും നടത്തിയ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.ഡെപ്യൂട്ടി ജനറല്‍ മാനേജർ (SSM): സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, റെയില്‍വേ/മെട്രോ റെയില്‍വേ/റെയില്‍വേ PSU-കളിലെ പെർമനന്റ് വേ, ട്രാക്ക് മെയിന്റനൻസ്, അല്ലെങ്കില്‍ സിവില്‍ കണ്‍സ്ട്രക്ഷൻ & മെയിന്റനൻസ് എന്നിവയില്‍ 14 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.ഡെപ്യൂട്ടി ജനറല്‍ മാനേജർ (AFC/ടെലി): ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/കമ്ബ്യൂട്ടർ സയൻസ് ബിരുദം വേണം.റെയില്‍വേ/മെട്രോ റെയില്‍വേ/സബർബൻ റെയില്‍വേ എന്നിവിടങ്ങളിലോ, ആധുനിക സിഗ്നലിംഗ് സംവിധാനങ്ങളുള്ള റെയില്‍വേ/മെട്രോ നെറ്റ്‌വർക്കുകളുടെ രൂപകല്‍പ്പന/നിർമ്മാണം എന്നിവയില്‍ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലോ 14 വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്.

സിഗ്നലിംഗ്/ടെലികമ്മ്യൂണിക്കേഷൻ ആസ്തികളുടെ പരിപാലനത്തില്‍ കുറഞ്ഞത് 5 വർഷത്തെ സീനിയർ തലത്തിലുള്ള പരിചയവും ഇതിനുപുറമെ ആവശ്യപ്പെടുന്നു.ഡെപ്യൂട്ടി ജനറല്‍ മാനേജർ (സ്റ്റോർസ്): ഇലക്‌ട്രിക്കല്‍/ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം വേണം. റെയില്‍വേ/റെയില്‍വേ PSU/PSU/ആധുനിക മെട്രോ സിസ്റ്റം/പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സ്റ്റോർ പ്രവർത്തനങ്ങളില്‍ പരിചയം നിർബന്ധമാണ്. കൂടാതെ, വലിയ മൂല്യമുള്ള സ്റ്റോറുകള്‍ കൈകാര്യം ചെയ്യുന്നതിലും, ഇൻവെന്ററി മാനേജ്‌മെന്റ്, ടെൻഡറിംഗ്, പ്രോജക്‌ട് സ്പെയറുകള്‍/ഉപകരണങ്ങള്‍, പൊതുവായവ എന്നിവയുടെ ഡിജിറ്റല്‍/GeM പ്ലാറ്റ്‌ഫോമുകളിലെ സംഭരണം എന്നിവയിലും കുറഞ്ഞത് 14 വർഷത്തെ പ്രവൃത്തിപരിചയം ഈ തസ്തികയ്ക്ക് അത്യാവശ്യമാണ്.ഡെപ്യൂട്ടി ജനറല്‍ മാനേജർ (P-വേ): സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, റെയില്‍വേ/മെട്രോ/റെയില്‍വേ PSU-കളിലെ പെർമനന്റ് വേ, മെയിന്റനൻസ് അല്ലെങ്കില്‍ കണ്‍സ്ട്രക്ഷൻ മേഖലകളില്‍ 14 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.ജനറല്‍ മാനേജർക്ക് 2,06,250/- രൂപയും ഡെപ്യൂട്ടി ജനറല്‍ മാനേജർക്ക് 1,64,000/- രൂപയുമാണ് പ്രതിമാസ ശമ്ബളം. ഡെപ്യൂട്ടേഷൻ വഴി വരുന്നവർക്ക് അവരുടെ മാതൃവകുപ്പിലെ ശമ്ബളഘടന ബാധകമായേക്കാം. GPA, GMC, യാത്രാബത്ത തുടങ്ങി കമ്ബനിയുടെ നിലവിലുള്ള നിയമങ്ങളനുസരിച്ചുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.ഓണ്‍ലൈൻ അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 15 ആണ്. ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചതിന് ശേഷം, ഒപ്പിട്ട അപേക്ഷയുടെ പ്രിന്റ് കോപ്പിയും അനുബന്ധ രേഖകളും ജനുവരി 20 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്

You may also like

error: Content is protected !!
Join Our WhatsApp Group