Home തിരഞ്ഞെടുത്ത വാർത്തകൾ ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി ഇല്ല, കുട്ടികള്‍ എത്തണമെന്ന നിബന്ധനയുമായി യുപി സര്‍ക്കാര്‍; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി

ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി ഇല്ല, കുട്ടികള്‍ എത്തണമെന്ന നിബന്ധനയുമായി യുപി സര്‍ക്കാര്‍; കേരളമടക്കം മറ്റ സംസ്ഥാനങ്ങളിലെ അവധി

by admin

ദില്ലി : ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകള്‍ സ്കൂള്‍ അവധി പട്ടിക പുറത്തിറക്കിത്തുടങ്ങി.പല സംസ്ഥാനങ്ങളിലും ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടുത്തി നീണ്ട ശൈത്യകാല അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഏകദിന അവധിയില്‍ ഒതുക്കിയപ്പോള്‍, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു.വിവിധ സംസ്ഥാനങ്ങളിലെ അവധി വിവരങ്ങള്‍കേരളം – ഡിസംബർ 24 മുതല്‍ ജനുവരി അഞ്ച് വരെ

കേരളത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി പത്ത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകള്‍ ഡിസംബർ 24-ന് അടയ്ക്കുകയും ജനുവരി 5-ന് വീണ്ടും തുറക്കുകയും ചെയ്യും.

ദില്ലി – ഡിസംബർ 25 പൊതുഅവധിദില്ലിയിലെ സ്കൂളുകള്‍ക്ക് ഡിസംബർ 25ന് അവധിയായിരിക്കും. ഡിസംബർ 24 നിയന്ത്രിത അവധിയായതിനാല്‍, അന്ന് സ്കൂള്‍ പ്രവർത്തിപ്പിക്കണമോ വേണ്ടയോ എന്ന് അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം.

ഉത്തർപ്രദേശ് – ക്രിസ്മസ് ദിനത്തില്‍ സ്കൂളുകള്‍ പ്രവർത്തിക്കുംമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തർപ്രദേശില്‍ ഡിസംബർ 25ന് സ്കൂളുകള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്‍ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച്‌ പ്രത്യേക പരിപാടികള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ സാന്നിധ്യം നിർബന്ധമാക്കിയിട്ടുണ്ട്.

പഞ്ചാബ് – ദീർഘകാല അവധിഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസം സ്കൂള്‍ അവധി നല്‍കുന്നത് പഞ്ചാബിലാണ്. ഡിസംബർ 22 മുതല്‍ ജനുവരി 10 വരെയാണ് അവിടെ ശൈത്യകാല അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജസ്ഥാൻ – ഡിസംബർ 25 മുതല്‍ ജനുവരി 5 വരെരാജസ്ഥാനിലെ സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബർ 25 മുതല്‍ ജനുവരി 5 വരെ ശൈത്യകാല അവധിയായിരിക്കും.

ഹരിയാന, തെലങ്കാന, ആന്ധ്രപ്രദേശ്ഹരിയാന: ഡിസംബർ 25-ന് മാത്രം അവധി. ജനുവരിയിലെ ശൈത്യകാല അവധി പിന്നീട് പ്രഖ്യാപിക്കും.

തെലങ്കാന: മിഷനറി സ്കൂളുകള്‍ക്കും ക്രിസ്ത്യൻ മൈനോരിറ്റി സ്കൂളുകള്‍ക്കും ഡിസംബർ 23 മുതല്‍ 27 വരെ അവധി നല്‍കിയിട്ടുണ്ട്. സർക്കാർ സ്കൂളുകളില്‍ ഡിസംബർ 25ന് മാത്രമായിരിക്കും അവധി.

ആന്ധ്രപ്രദേശ്: ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കുന്നു. ഡിസംബർ 25 പൊതു അവധിയായിരിക്കും.അതാത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകള്‍ പുറപ്പെടുവിക്കുന്ന കൃത്യമായ സർക്കുലറുകള്‍ പരിശോധിക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group