ബെംഗളൂരു: സംസ്ഥാനത്ത് കൊടും തണുപ്പ് കാരണം ജനജീവിതം ദുസ്സഹമായി . ബെംഗളൂരുവിലും കൊടും തണുപ്പ് ജനങ്ങളെ വേട്ടയാടുന്നുണ്ടെന്നും കാലാവസ്ഥ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.ശീതതരംഗ സാധ്യതയുള്ളതിനാൽ ബിദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ, വിജയപുര, ബാഗൽകോട്ട്, ബെൽഗാം എന്നിവയുൾപ്പെടെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോലാർ, ചിക്കബല്ലാപ്പൂർ, മണ്ഡ്യ, മൈസൂരു, ഹാസൻ, തുംകൂർ, ചിത്രദുർഗ, ചിക്കമംഗളൂരു, ദാവൻഗരെ, ഷിമോഗ, ഹാവേരി, ബെല്ലാരി, ഗദഗ്, ധാർവാഡ്, കൊപ്പൽ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.