Home കർണാടക റെയില്‍വേ അവഗണിച്ചപ്പോള്‍ മലയാളികളെ ചേര്‍ത്തുപിടിച്ച്‌ കെഎസ്‌ആര്‍ടിസിയും കര്‍ണാടക ട്രാൻസ്പോര്‍ട്ടും

റെയില്‍വേ അവഗണിച്ചപ്പോള്‍ മലയാളികളെ ചേര്‍ത്തുപിടിച്ച്‌ കെഎസ്‌ആര്‍ടിസിയും കര്‍ണാടക ട്രാൻസ്പോര്‍ട്ടും

by admin

ബെംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികള്‍. നാട്ടിലെത്താൻ മലയാളികള്‍ പെടാപാട് പെടുമ്ബോഴും ബെംഗളൂരുവില്‍ നിന്ന് റെയില്‍വേ പേരിന് മാത്രമാണ് അധിക സർവീസ് പ്രഖ്യാപിച്ചത്.ഡിസംബർ 20നും 25നും ഇടയില്‍ ഒറ്റ ട്രെയിൻ മാത്രമാണ് റെയില്‍വേ പ്രഖ്യാപിച്ചത്. മലബാറിനെ പൂർണമായും തഴഞ്ഞു. അതേസമയം കെഎസ്‌ആർടിസി 25ഉം കർണാടക ട്രാൻസ്പോ‌ർട്ട് കോർപ്പറേഷൻ അറുപത്തിയാറും ബസുകള്‍ അധികം പ്രഖ്യാപിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഉള്‍പ്പെടെ നിലവില്‍ സർവീസ് നടത്തുന്ന ട്രെയിനുകളില്‍ എല്ലാം ബുക്കിംഗ് നിർത്തിവച്ചിട്ടും അധിക സർവീസ് എന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് റെയില്‍വേ. ഓണക്കാലത്ത് തിരുവനന്തപുരത്തേക്ക് രണ്ട് അധിക സർവീസുകളും മലബാറിലേക്ക് ഒരു അധിക സർവീസും റെയില്‍വേ നടത്തിയിരുന്നു. എന്നാല്‍ എറണാകുളത്തേക്ക് വന്ദേഭാരത് ഓടുന്നത് ചൂണ്ടിക്കാട്ടി ഇക്കുറി ഒറ്റ അധിക സർവീസ് മാത്രമാണ് ഇതേവരെ പ്രഖ്യാപിച്ചത്.മലബാർ മേഖലയെ റെയില്‍വേ പരിഗണിച്ചതേ ഇല്ല. ഇതോടെ മലബാറിലേക്ക് ക്രിസ്മസ്, ന്യൂഇയർ ആഘോഷത്തിനായി തിരിക്കുന്നവർ സ്വകാര്യ ബസ് ലോബിയുടെ ചൂഷണത്തിന് തലവയ്ക്കേണ്ട നിലയിലായി.

ഡിസംബ‍ർ 23, 24 ദിവസങ്ങളില്‍ എണ്ണായിരം രൂപയാണ് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത്. സാഹചര്യം മനസിലാക്കി ബെംഗളൂരുവില്‍ നിന്ന് 25 അധിക സർവീസുകള്‍ കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ പ്രഖ്യാപിച്ചു.കോഴിക്കോട്ടേക്ക് മാത്രം 4 ബസുകളാണ് കെഎസ്‌ആർടിസി അധികം ഓടിക്കുക. കഴിഞ്ഞ ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അധിക ബസുകള്‍ ഓടിച്ചത് മികച്ച വരുമാനം നല്‍കിയിരുന്നു. കർണാടക ട്രാൻസ്പോ‍ർട്ട് കോർപ്പറേഷനും കേരളത്തിലേക്ക് അധിക സർവീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും ട്രെയിനിനെ കൂടുതലായും ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം പേരും അവധിക്കാല യാത്ര എന്ന ആഗ്രഹം ഉപേക്ഷിച്ചു കഴിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group