ചെന്നൈ :ചെന്നൈ അണ്ണാശാലയിലെ ബിഎസ്‌എൻഎല്‍ ഓഫീസില്‍ വൻ അഗ്നിബാധ. അഗ്നിസുരക്ഷാസേനയുടെ നേതൃത്വത്തില്‍ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.ബഹുനില മന്ദിരത്തിന്റെ രണ്ടാംനിലയിലാണു തീപിടിച്ചത്.ഓണ്‍ലൈൻ ബില്ലിംഗ്, 108 ആംബുലൻസ് ഉള്‍പ്പെടെ സേവനങ്ങള്‍ ഇതേത്തുടർന്ന് തടസപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങി.