Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവിലേക്ക് വാള്‍മാര്‍ട്ട്; ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയുടെ ഓഫീസ് 49 ലക്ഷം രൂപ വാടക

ബെംഗളൂരുവിലേക്ക് വാള്‍മാര്‍ട്ട്; ഒരു ലക്ഷത്തിലേറെ ചതുരശ്ര അടിയുടെ ഓഫീസ് 49 ലക്ഷം രൂപ വാടക

by admin

ബെംഗളൂരു:ബെംഗളൂരുവില്‍ അതിവേഗം വളരുന്ന ആഗോള ടെക് ഹബ്ബായി മാറുന്ന സ്ഥലമാണ് ദേവനഹള്ളി. വമ്ബന്‍ നിക്ഷേപുമായാണ് ബഹുരാഷ്ട്ര കമ്ബനിയായ വാള്‍മാര്‍ട്ട് ഇവിടേക്കു വരുന്നത്.വാള്‍മാര്‍ട്ട് ഗ്ലോബല്‍ ടെക് ഇന്ത്യ, ദേവനഹള്ളിയിലെ പ്രസ്റ്റീജ് ടെക് ക്ലൗഡില്‍ 1.01 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലം 5 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തു. ബെംഗളൂരുവിന്റെ വികസന ഭൂപടത്തില്‍ വടക്കന്‍ ബെംഗളൂരുവിന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാവുകയാണ്.പ്രതിമാസം 49 ലക്ഷം രൂപ വാടക നല്‍കുന്ന ഈ കരാര്‍ പ്രകാരം 2026 മാര്‍ച്ച്‌ മുതല്‍ വാടക കാലാവധി ആരംഭിക്കും. വാള്‍മാര്‍ട്ടിന്റെ ആഗോളതലത്തിലുള്ള ‘അഞ്ച് ദിവസത്തെ ഇന്‍-ഓഫീസ്’ ജോലി രീതിയെ പിന്തുണയ്ക്കുന്നതിനും യുഎസ് ഉപഭോക്താക്കള്‍ക്കായി ഒരു കോണ്‍ടാക്റ്റ് സെന്റര്‍ സ്ഥാപിക്കുന്നതിനുമാണ് ഈ പുതിയ സൗകര്യം ഒരുക്കുന്നത്.

ചെന്നൈയിലും ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങളിലും ഇതിനകം വലിയ തോതില്‍ ഓഫീസ് സ്ഥലങ്ങള്‍ വാള്‍മാര്‍ട്ട് പാട്ടത്തിനെടുത്തിട്ടുണ്ട്. ദേവനഹള്ളി ഇടനാഴിയില്‍ വാള്‍മാര്‍ട്ടിനെപ്പോലൊരു ആഗോള ഭീമന്‍ എത്തിയത് ഈ പ്രദേശത്തിന്റെ വികസന സാധ്യതകളെ അടിവരയിടുന്നു.ഔട്ടര്‍ റിംഗ് റോഡ് പോലുള്ള പരമ്ബരാഗത ഐടി മേഖലകളില്‍ നിന്ന് മാറി വന്‍കിട കമ്ബനികള്‍ ഇപ്പോള്‍ വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വിപുലീകരണത്തിന് ആവശ്യമായ സ്ഥലസൗകര്യവുമാണ് ദേവനഹള്ളിയെ പ്രിയപ്പെട്ടതാക്കുന്നത്. ഈ നീക്കം വരും വര്‍ഷങ്ങളില്‍ വടക്കന്‍ ബെംഗളൂരുവിനെ ആഗോള ശേഷി കേന്ദ്രങ്ങളുടെ (ഏഇഇ) പ്രധാന ഇടമായി മാറ്റാന്‍ സഹായിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group