Home കേരളം ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദനം എസ്.എച്ച്‌.ഒ കെ.ജി.പ്രതാപ്ചന്ദ്രനെ സസ്പെൻഡ് ചെയ്തു

ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ മര്‍ദ്ദനം എസ്.എച്ച്‌.ഒ കെ.ജി.പ്രതാപ്ചന്ദ്രനെ സസ്പെൻഡ് ചെയ്തു

by admin

കൊച്ചി : ഭർ‌ത്താവിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞെത്തിയ ഗർഭിണിയെ സ്റ്റേഷൻ ഇൻസ്പെക്ടർ മാറിടത്തില്‍ പിടിച്ചുതള്ളി കരണത്തടിച്ചു.ഞെട്ടിക്കുന്ന ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതിന് പിന്നാലെ എസ്.എച്ച്‌.ഒ കെ.ജി.പ്രതാപ്ചന്ദ്രനെ സസ്പെൻഡ് ചെയ്തു.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ദക്ഷിണമേഖല ഐ.ജി ശ്യാംസുന്ദറാണ് നടപടിയെടുത്തത്. സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു.ഇയാള്‍ എറണാകുളം നോർത്ത് സ്റ്റേഷനില്‍ സി.ഐ ആയിരിക്കെ 2024 ജൂണ്‍ 20നായിരുന്നു സംഭവം. നിലവില്‍ അരൂർ എസ്.എച്ച്‌.ഒയാണ് പ്രതാപ്ചന്ദ്രൻ. എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളാണ് (41) മർദ്ദനത്തിനും അപമാനത്തിനും ഇരയായത്. ഇരട്ടകളായ കൈക്കുഞ്ഞുങ്ങളുമായാണ് ഷൈമോള്‍ സ്റ്റേഷനിലെത്തിയത്.

ദമ്ബതികളുടെ നിയമപോരാട്ടത്തെ തുടർന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ദൃശ്യം പൊലീസ് കൈമാറിയത്.2024 ജൂണ്‍ 18ന് പുലർച്ചെ ഒന്നിന് ടൂറിസ്റ്റ് ഹോമിന് സമീപത്തു നിന്ന് സംശയാസ്പദ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റംചുമത്തിയാണ് ബെൻജോയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്. പൊലീസിന്റെ മർദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തുകയായിരുന്നു ബെൻജോ.വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഷൈമോളും പൊലീസുകാരും തമ്മില്‍ ബെൻജോയുടെ സാന്നിദ്ധ്യത്തില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതാപ്ചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളി. ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാക്രമം.തൃശൂർ സ്വദേശിയായ ബെൻജോയും കുടുംബവും എറണാകുളം നോർത്ത് സെന്റ് ബെനഡിക്‌ട് റോഡ് തറയില്‍ വീട്ടിലാണ് താമസം. തൊടുപുഴ സ്വദേശിയാണ് ഷൈമോള്‍.ആക്രമിച്ചത് യുവതിയെന്ന്എഫ്.ഐ.ആർജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ഉള്‍പ്പെ‌ടുത്തി ഷൈമോള്‍ക്കെതിരെ സംഭവദിവസം കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതായി എഫ്.ഐ.ആറുണ്ടാക്കി. നിലത്തെറിയാൻ ശ്രമിച്ചപ്പോള്‍ വനിതാ പൊലീസ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. സ്റ്റേഷനിലെ വാതില്‍പ്പാളി ഷൈമോള്‍ തകർത്തു എന്നൊക്കെ എഫ്.ഐ.ആറിലുണ്ട്. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്രതാപ്ചന്ദ്രൻ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായും പറയുന്നു.വിവരാവകാശ പ്രകാരംപോലും ദൃശ്യം നല്‍കിയില്ലഅഞ്ചു ദിവസം കഴിഞ്ഞാണ് ബെൻജോയ്ക്ക് ജാമ്യം കിട്ടിയത്. ഷൈമോള്‍ക്ക് എറണാകുളം അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുട‌ർന്ന് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ അനുവദിച്ചില്ല. അഡ്വ. ആളൂർ മുഖേന നല്‍കിയ അപേക്ഷയില്‍ ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിശദവാദം കേട്ട ഹൈക്കോടതി നാലു ദിവസത്തെ സി.സി ടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാൻ ഈ മാസം ഒന്നിനാണ് ഉത്തരവിട്ടത്. 17ന് ദൃശ്യങ്ങള്‍ ദമ്ബതികള്‍ക്ക് കിട്ടി. ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ റിട്ട്‌ഹർജി ഹൈക്കോടതിയിലാണ്.സ്റ്റേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും, കുട്ടികളെ നിലത്തെറിയാൻ ശ്രമിച്ചെന്നുമൊക്കെയുള്ള പൊലീസിന്റെ കള്ളത്തരം വിശ്വസിച്ചവർ കുറ്റപ്പെടുത്തിയതോടെ മാനസികമായി തകർന്നു. തുടർന്നാണ് സത്യാവസ്ഥ തെളിയിക്കാൻ ദൃശ്യങ്ങള്‍ തേടി കോടതിയെ സമീപിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group